ശബരിമല: ശബരിമല ഡ്യൂട്ടിക്ക് എത്തിയ പോലീസുകാർ താമസിക്കുന്ന ബാരക്കിൽ എലിശല്യം. ഇവിടെ ഉറങ്ങുകയായിരുന്ന ഏഴ് പോലീസുകാരെ കഴിഞ്ഞദിവസം എലി കടിച്ചു.
ഇവർ സന്നിധാനം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. അതിനുമുമ്പും രണ്ടുപേർക്ക് എലിയുടെ കടിയേറ്റിരുന്നു.
ചുണ്ടെലിയാണ് എല്ലാവരേയും കടിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഭക്ത ജനങ്ങളുടെ സുരക്ഷയ്ക്കായി പമ്പയിൽ 90 കാട്ടുപന്നികളെ ഉള്‍ക്കാട്ടിലേക്ക് മറ്റിയിട്ടുണ്ട് .ഓഫ് റോഡ് ആംബുലന്‍സും റെഡിയായിട്ടുണ്ട് .48 അംഗ എലിഫന്റ് സ്‌ക്വാഡ്, 5 അംഗ സ്‌നേക്ക് റെസ്‌ക്യൂടീം എന്നിവ കൂടാതെ ഒരു അസ്സിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ പമ്പയിലും സന്നിധാനത്തിലും ഓരോ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വന്യജീവികളുടെ ശല്യം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി 48 അംഗ എലിഫന്റ് സ്‌ക്വാഡ്, 5 അംഗ സ്‌നേക്ക് റെസ്‌ക്യൂടീം എന്നിവ തീര്‍ത്ഥാടന കാലയളവില്‍ 24 മണിക്കൂറും ളാഹ, പ്ലാപ്പള്ളി, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന സജ്ജമാണ്.