web analytics

ചന്ദ്രൻ വരെ പോയി വന്ന അപൂർവ റോളക്സ് വാച്ച് ലേലത്തിന്; പ്രതീക്ഷിക്കുന്നത് 4,00,000 ഡോളറിലേറെ

വാഷിംഗ്ടൺ : ചന്ദ്രനിലേക്ക് ‘യാത്ര ചെയ്യാൻ” ഭാഗ്യം ലഭിച്ച അപൂർവ റോളക്സ് വാച്ച് ലേലത്തിന്. അന്തരിച്ച ബഹിരാകാശ സഞ്ചാരി എഡ്ഗർ മിച്ചലിന്റെ ജി.എം.ടി – മാസ്റ്റർ ‘പെപ്സി” മോഡൽ വാച്ചാണ് വിൽപ്പനയ്ക്കെത്തുന്നത്.Rare Rolex watch that went to the moon up for auction; Expected to fetch more than $400,000

ചന്ദ്രനിൽ നടന്ന ആറാമത്തെ മനുഷ്യനാണ് എഡ്ഗർ. ഏകദേശം 4,00,000 ഡോളറിലേറെ തുക ഈ മാസം 24ന് നടക്കുന്ന ലേലത്തിൽ വാച്ചിന് ലഭിക്കുമെന്ന് കരുതുന്നു.

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ അപ്പോളോ ചാന്ദ്ര മിഷന്റെ ഭാഗമായ രണ്ട് വാച്ചുകൾ മാത്രമാണ് ലേലത്തിനെത്തിയിട്ടുള്ളതെന്നും അതിൽ ഒന്നാണിതെന്നും അധികൃതർ പറയുന്നു.

1971ൽ അപ്പോളോ – 14 മിഷന്റെ ഭാഗമായ എഡ്ഗർ, അലൻ ഷെപ്പേഡിനൊപ്പമാണ് ചന്ദ്രനിൽ കാലുകുത്തിയത്. ഒമേഗ സ്‌പീഡ്മാസ്റ്റർ പ്രൊഫഷണൽ വാച്ചുകളാണ് നാസ സഞ്ചാരികൾക്ക് നൽകിയത്.

എന്നാൽ എഡ്ഗർ ഔദ്യോഗിക വാച്ചുകൾക്കൊപ്പം തന്റെ പെപ്‌സി മോഡലും തിരഞ്ഞെടുത്തു. വാച്ചിന്റെ ബേസലിൽ നീലയും ചുവപ്പും നിറമുള്ളതിനാലാണ് പെപ്‌സി എന്ന പേര് ലഭിച്ചത്.

പ്രാദേശിക, ഗ്രീനിച്ച് സമയങ്ങൾ പൈലറ്റുമാർക്ക് മനസിലാകും വിധം പാൻ അമേരിക്കനുമായി സഹകരിച്ചാണ് വാച്ച് ഡിസൈൻ ചെയ്തത്. 1970ൽ അന്നത്തെ യു.എസ് പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്സണിൽ നിന്ന് പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം നേടിയ എഡ്ഗർ 2016 ഫെബ്രുവരി 4ന് 85-ാം വയസിൽ അന്തരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

സുനില്‍ ഛേത്രി വീണ്ടും ഇന്ത്യന്‍ ടീമില്‍; 6 മലയാളികൾ

സുനില്‍ ഛേത്രി വീണ്ടും ഇന്ത്യന്‍ ടീമില്‍; 6 മലയാളികൾ ന്യൂഡല്‍ഹി: ഇതിഹാസ താരം...

യുഎഇയില്‍ നാളെ മുതൽ ഉച്ചവിശ്രമ സമയമില്ല

യുഎഇയില്‍ നാളെ മുതൽ ഉച്ചവിശ്രമ സമയമില്ല അബുദാബി: യുഎഇയിൽ വേനൽക്കാലത്ത് തൊഴിലാളികൾക്ക് അനുവദിച്ചിരുന്ന...

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല…?; ഇരകളായവര്‍ പ്രമുഖ മലയാളികള്‍; ‘ഹൗസ് ഓഫ് കോമണ്‍സ് ആദരം’ അവകാശപ്പെട്ട് ആര്യാ രാജേന്ദ്രനും

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല; തട്ടിപ്പില്‍ ഇരകളായവര്‍ പ്രമുഖ മലയാളികള്‍; 'ഹൗസ്...

തിരുവനന്തപുരത്ത് ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊന്നു

തിരുവനന്തപുരത്ത് ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊന്നു തിരുവനന്തപുരം: മദ്യലഹരിയിൽ ചെറുമകന്‍ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച മുത്തശ്ശൻ...

ഹൃദയസ്തംഭനം; യുവാവിന് ദാരുണാന്ത്യം

ഹൃദയസ്തംഭനം; യുവാവിന് ദാരുണാന്ത്യം ബെംഗളൂരു: മാനേജരോട് സിക് ലീവിന് അപേക്ഷിച്ചതിന് പിന്നാലെ ഹൃദയസ്തംഭനത്തെ...

Related Articles

Popular Categories

spot_imgspot_img