ആലപ്പുഴയിൽ നവജാതശിശുവിന് അപൂർവമായ വൈകല്യം കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്ത്സം ഗുരുതര പിഴവില്ലെന്ന് ആരോഗ്യവകുപ്പ്. ചികിത്സയിൽ ഡോക്ടർമാർക്ക് പിഴവില്ലെന്നും കുഞ്ഞിന്റെ വൈകല്യം അമ്മയ്ക്ക് നടത്തിയ ആദ്യ സ്‌കാനിങ്ങിൽ കണ്ടെത്താനായില്ലെന്നുമുള്ള റിപ്പോർട്ട് ആരോഗ്യമന്ത്രിയായ വീണാ ജോര്‍ജിന് കൈമാറി. Rare defect discovered in newborn: Health Department says doctors made no serious mistake
ആലപ്പുഴ കടപ്പുറം ആശുപത്രിയിൽ വൈകല്യങ്ങളോടെ കുഞ്ഞ് പിറക്കാൻ ഇടയായ സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പിന്റെ അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അമ്മയ്ക്ക് നടത്തിയ അനോമലി സ്‌കാനിങ്ങിൽ കുഞ്ഞിന്റെ വൈകല്യങ്ങൾ കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ, ഗർഭിണിയായ യുവതിയും കുടുംബത്തെയും കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ വിഷയത്തിൽ ഡോക്ടർമാരെ താക്കീത് ചെയ്യേണ്ടതുണ്ട്.