web analytics

ബോൾഗാട്ടിയിൽ ഓളം ലൈവ്; വേടൻ വരില്ല; ടിക്കറ്റ് റീഫണ്ട് ചെയ്യാൻ സംഘാടകർ

ബോൾഗാട്ടിയിൽ ഓളം ലൈവ്; വേടൻ വരില്ല; ടിക്കറ്റ് റീഫണ്ട് ചെയ്യാൻ സംഘാടകർ

കൊച്ചി: ബലാത്സംഗകേസിൽ പ്രതിയായതോടെ റാപ്പർ വേടൻ്റെ സംഗീത പരിപാടികൾ റദ്ദാക്കപ്പെടുന്ന സ്ഥിതിയായി. കൊച്ചി ബോൾഗാട്ടിയിൽ മറ്റന്നാൾ നടക്കേണ്ടിയിരുന്ന പരിപാടി ഒഴിവാക്കുകയായിരുന്നു. അവിചാരിതമായ കാരണങ്ങളാൽ മറ്റൊരു തീയതിയിലേക്ക് മാറ്റിയെന്നാണ് സംഘാടകരായ ‘ഓളം ലൈവ്’ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്.

തീയതി മാറ്റിയെന്ന് മാത്രമാണ് ഇപ്പോൾ അറിയിച്ചത് എങ്കിലും പരിപാടി എന്ന് നടക്കുമെന്ന് ഒരു നിശ്ചയവുമില്ല. ടിക്കറ്റ് റീഫണ്ട് വേണ്ടവർക്ക് അത് നൽകുമെന്ന് ഇതിൽ അറിയിക്കുന്നുണ്ട്. അല്ലാത്തവർക്ക് അടുത്ത തീയതിയിൽ ഇതേ ബുക്കിംഗ് തുടരും എന്നും സംഘാടകർ പറയുന്നു. ഈയാഴ്ച അവസാനത്തോടെ കൃത്യം വിവരങ്ങൾ അറിയിക്കുമെന്നും ‘ഓളംലൈവ്’ അനൗൺസ് ചെയ്തിട്ടുണ്ട്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഇക്കഴിഞ്ഞ 31നാണ് തൃക്കാക്കര പോലീസ് വേടനെതിരേ കേസ് രജിസ്റ്റർ ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും സർക്കാരിനോട് വിശദീകരണം ചോദിച്ച് അത് മാറ്റിവെക്കുകയായിരുന്നു. എന്നിട്ടും അറസ്റ്റിന് പോലീസ് കാര്യമായ ശ്രമങ്ങളൊന്നും നടത്തിയില്ല. ഒളിവിലാണെന്ന് മാധ്യമങ്ങൾക്ക് വിവരം നൽകി കൈകഴുകുകയായിരുന്നു.

എന്നാൽ മുൻകൂട്ടി അനൗൺസ് ചെയ്ത് നടത്തുന്ന പരിപാടിക്ക് പ്രതി എത്തിയിട്ട് അറസ്റ്റ് ചെയ്തില്ലെങ്കിൽ വൻ ബാധ്യതയാകുമെന്ന തിരിച്ചറിവിൽ പോലീസ് എത്തിയതോടെ സംഘാടകർക്കും മറ്റു വഴിയില്ലാതാവുകയായിരുന്നു. പോലീസ് ഇത് അറിയിച്ചതോടെ ആണ് രാത്രി വൈകി പ്രഖ്യാപനം നടത്താൻ നിർബന്ധിതരായത്. വേടൻ്റെ കേസ് ഉണ്ടായത് മുതൽ പരിപാടി നടക്കുമോയെന്ന് പലരും സംശയം ഉന്നയിച്ചിരുന്നു.

വേടനെതിരെ പരാതി; യുവതിക്കെതിരെ സൈബർ ആക്രമണം; വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമം; ഭീഷണി…

കൊച്ചി: റാപ്പർ വേടനെതിരായ ലൈംഗികാതിക്രമക്കേസിന് പിന്നാലെ പരാതി നൽകിയ യുവതിക്കെതിരെ അതിരൂക്ഷ സൈബർ ആക്രമണം. പലരും യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചെന്നും ഭീഷണി നേരിടുന്നുണ്ടെന്നും യുവതിയുടെ അഭിഭാഷക പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.

വേടന്റെ പാട്ടിനോ രാഷ്ട്രീയത്തിനോ എതിരെയല്ല പരാതി നൽകിയത്. വ്യക്തിപരമായി നേരിട്ട ദുരനുഭവത്തിലാണ് പരാതിയെന്നും സ്വകാര്യതയെ മാനിക്കണം. നിലവിൽ വ്യക്തിപരമായ ബുദ്ധിമുട്ടുകളെത്തുടർന്ന് യുവതി കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോകുന്നത്. ചികിത്സയിലൂടെയാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതെന്നും അഭിഭാഷക പറഞ്ഞു.

വേടൻ എന്ന ഹിരൻദാസ് മുരളിക്കെതിരെ ബലാൽസംഗ പരാതി നൽകിയ പരാതിക്കാരിയുടെ സ്വകാര്യത മാനിക്കണം. പരാതിയിലെ വിശദാംശങ്ങളും, പരാതിക്കാരിയുടെ വിവരങ്ങളും ഇന്ന് രാവിലെ മുതൽ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിനെ തുടർന്ന് പരാതിക്കാരി അതിഭീകരമായ സമ്മർദമാണ് നേരിടുന്നത്. ഇത്തരം കേസുകളിൽ അതിജീവിതയുടെ സ്വകാര്യത മാനിക്കുക എന്ന നിയപരമായ ബാധ്യത പോലും പരിഗണിക്കാതെ ചാനൽ പ്രതിനിധികൾ എന്ന പേരിൽ ചിലർ പരാതിക്കാരിയുടെ താമസസ്ഥലത്ത് കടന്നുചെല്ലുക പോലും ചെയ്തത് അതീവ ഗൗരവതരമാണ്. ഫോണിൽ വിളിച്ചും ബുദ്ധിമുട്ടിക്കാൻ പലരും ശ്രമിക്കുന്നുണ്ട്.

ഈ കേസിലെ പ്രതിയുടെയോ അയാൾക്ക് വേണ്ടപ്പെട്ട ചിലരുടെയോ ഭാഗത്ത് നിന്നും ഇത്തരം ചില നീക്കങ്ങൾ ഉണ്ടാകുമെന്നും പരാതിക്കാരി ആശങ്കപ്പെടുന്നുണ്ട്. അത്തരം ചില വിവരങ്ങളും അവർക്ക് കിട്ടിയിട്ടുണ്ട്. മാധ്യമ പ്രതിനിധികൾ എന്ന പേരിൽ അത്തരക്കാർ കടന്നുകയറാനോ ആക്രമിക്കാനോ ഉള്ള സാധ്യതയും നിലനിൽക്കുന്നതിനാൽ, ഇക്കാര്യവും കണക്കിലെടുത്ത് മാധ്യമ പ്രവർത്തകർ ജാഗ്രത പുലർത്തണം എന്ന് പരാതിക്കാരിയുടെ അഭിഭാഷക എന്ന നിലയിൽ ഞാൻ ആവശ്യപ്പെടുന്നു.

ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് അതിജീവിതക്ക് സംരക്ഷണം തേടി ഉടൻ ഹൈക്കോടതിയെ സമീപിക്കും. സ്വകാര്യത ഉറപ്പ് വരുത്താൻ കർശന നടപടി ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പുതിയ പരാതിയും നൽകുന്നുണ്ട്. കേസിൻ്റെ നടപടികൾക്കായി അന്വേഷണവുമായി പരാതിക്കാരിക്ക് സഹകരിക്കേണ്ടതുണ്ട്. അത്തരം സന്ദർഭങ്ങളിൽ പിന്തുടരുകയോ ദൃശ്യങ്ങൾ പകർത്തുകയോ ചെയ്യാതെ മാധ്യമങ്ങൾ സഹകരിക്കണം.

അല്ലാത്തപക്ഷം അത് പ്രതിയെ സഹായിക്കുന്ന സ്ഥിതിയാകും. വേടനെതിരേ മുൻപ് പരാതി ഉന്നയിച്ച മറ്റൊരു യുവതിക്ക് മാധ്യമങ്ങളിൽ നിന്ന് തന്നെ ദുരനുഭവം ഉണ്ടായിട്ടുള്ളതുമാണ്. പ്രതിയെ സഹായിക്കാൻ മാധ്യങ്ങളുടെ ഭാഗത്ത് നിന്നും ചില ശ്രമങ്ങൾ ഉണ്ടാകുന്നതായും ഇക്കാര്യങ്ങൾ കൊണ്ട് സംശയിക്കേണ്ട സാഹചര്യവും ഉണ്ട്.

റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്


കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ റാപ്പർ വേടനെതിരെ പൊലീസ് കേസ് എടുത്തു. യുവ ഡോക്ടറുടെ പരാതിയിലാണ് കൊച്ചി തൃക്കാക്കര പൊലീസ് കേസ് എടുത്തത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.ഇന്നലെ രാത്രിയാണ് കേസെടുത്തത്.ഇൻസ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവിൽ കോഴിക്കോട്ടെ ഫ്‌ളാറ്റിൽ വെച്ച് വേടൻ ബലാത്സംഗം ചെയ്തുവെന്നുമാണ് യുവഡോക്ടറുടെ മൊഴി.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് പലയിടത്തുംവെച്ച് വേടൻ പീഡിപ്പിച്ചുവെന്നും യുവതി നൽകിയ മൊഴിയിലുണ്ട്. 2023 ലാണ് വേടൻ തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു. ടോക്‌സിക് ആണ് സ്വാർത്ഥയാണ് എന്നുൾപ്പെടെ ആരോപിച്ചാണ് തന്നെ വേടൻ ഒഴിവാക്കിയതെന്നാണ് ഡോക്ടറുടെ മൊഴി.

വേടനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയർന്നിരുന്നു. കലാകാരൻ ഒരു ഇൻഫ്ലുവൻസറാണ്. സമൂഹത്തെ സ്വാധീനിക്കാൻ കലാകാരനു കഴിയും. ലക്ഷക്കണക്കിനു പേർ പാട്ട് ആസ്വദിക്കാനെത്തുമ്പോൾ പ്രധാനമന്ത്രിയെ മോശക്കാരനാക്കുക, ദേശവിരുദ്ധനാക്കുക, ജാതിയെ വിഭജിച്ച് പരസ്പരം കലഹിക്കുന്ന തരത്തിൽ സന്ദേശം നൽകുക എന്നിവയൊന്നും ശരിയായ രീതിയല്ല എന്നും മിനി പറഞ്ഞു. എല്ലാ ജാതി വ്യവസ്ഥകൾക്കും അർഹിക്കുന്ന പരിഗണന നൽകുന്നുണ്ട്. ഇത്തരത്തിൽ ജാതീയമായ വേർതിരിവ് ഉണ്ടാക്കുന്നത് ഏത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണെങ്കിലും അനുവദിച്ച് കൊടുക്കാൻ കഴിയില്ലെന്നും മിനി ചൂണ്ടിക്കാട്ടി.

ENGLISH SUMMARY:

Rape case allegations against rapper Vedan lead to the cancellation of his music concert in Kochi. Organizers postpone the event citing unforeseen reasons.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

സംസ്ഥാനത്ത് വീണ്ടും കോളറ; സ്ഥിരീകരിച്ചത് കൊച്ചിയിൽ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന...

പോലീസാവാൻ മോഹിച്ച് ഓടി പരിശീലിച്ച യുവതി കുഴഞ്ഞുവീണ് മരിച്ചു

പോലീസാവാൻ മോഹിച്ച് ഓടി പരിശീലിച്ച യുവതി കുഴഞ്ഞുവീണ് മരിച്ചു തളിക്കുളം: പൊലീസ് കോൺസ്റ്റബിൾ...

മോന്‍താ ഇന്ന് തീരം തൊടും;സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

മോന്‍താ ഇന്ന് തീരം തൊടും;സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് തിരുവനന്തപുരം:...

ആ മഹാഭാ​ഗ്യവാനെ കണ്ടെത്തി;അനിൽ കുമാറിന് അടിച്ചത് 226 കോടി രൂപ; പൂർണവിവരങ്ങൾ പുറത്ത്

ആ മഹാഭാ​ഗ്യവാനെ കണ്ടെത്തി;അനിൽ കുമാറിന് അടിച്ചത് 226 കോടി രൂപ; പൂർണവിവരങ്ങൾ...

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ജോലി നഷ്ടമാകുക 30,000 ജീവനക്കാർക്ക്

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ജോലി നഷ്ടമാകുക 30,000 ജീവനക്കാർക്ക് ചെലവ് ചുരുക്കൽ നടപടികളുടെ...

വിജയ് വീണ്ടും രാഷ്ട്രീയ വേദിയിൽ; കരൂർ ദുരന്തത്തിന് പിന്നാലെ സ്റ്റാലിൻ സർക്കാരിനെതിരെ രൂക്ഷ വിമർശനം

വിജയ് വീണ്ടും രാഷ്ട്രീയ വേദിയിൽ; കരൂർ ദുരന്തത്തിന് പിന്നാലെ സ്റ്റാലിൻ സർക്കാരിനെതിരെ...

Related Articles

Popular Categories

spot_imgspot_img