വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; പരാതിയുമായി കൂടുതൽ യുവതികൾ
ബലാൽസംഗക്കേസിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. യുവ ഡോകടർ നൽകിയ പീഡന പരാതിയിൽ തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്. തൃക്കാക്കര പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. എന്നാൽ ഇതുവരേയും വേടനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറായിട്ടില്ല. വേടൻ ഒളിവിലാണെന്നാണ് പോലീസ് വിശദീകരിക്കുന്നത്.
വേടനെതിരെ കൂടുതൽ യുവതികൾ പരാതിയുമായി രംഗത്ത് എത്തി. ലൈംഗിക അതിക്രമം ഉന്നയിച്ച് രണ്ടു യുവതികൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. നേരിൽ കണ്ട് പരാതി ബോധിപ്പിക്കാൻ അവസരം തേടിയാണ് ഇമെയിലിൽ പരാതി അയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെട്ടും സമയം തേടിയിട്ടുണ്ട്. പിബി യോഗത്തിനായി മുഖ്യമന്ത്രി ഡൽഹിയിൽ ആയതിനാൽ തിരികെ എത്തിയിട്ട് നേരിൽ കാണാൻ സമയം അനുവദിക്കാം എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയിരിക്കുന്ന മറുപടി.
ദളിത് സംഗീതത്തിൽ ഗവേഷണം ചെയ്യാനായി വിവരം തേടി ഫോണിൽ ബന്ധപ്പെട്ട യുവതിയെ 2020 ഡിസംബറിൽ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി വേടൻ അതിക്രമം നടത്തി എന്നാണ് ഒരു പരാതി. ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും വഴങ്ങാത്തപ്പോൾ കടന്നുപിടിക്കുകയും ചെയ്തുവെന്ന് ഈ പരാതിയിൽ പറയുന്നു.
തന്റെ കലാപരിപാടികളിൽ ആകൃഷ്ടനായെന്ന് പറഞ്ഞ്, ഇങ്ങോട്ട് താൽപര്യമെടുത്ത് ബന്ധം സ്ഥാപിച്ച വേടൻ, പിന്നീട് ക്രൂരമായ അതിക്രമം നടത്തിയെന്നാണ് മറ്റൊരു യുവതിയുടെ പരാതി. രണ്ടു സംഭവങ്ങളും 2020-21 കാലഘട്ടത്തിൽ ഉണ്ടായതാണ്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ഇന്ന് ഡിജിപിക്ക് കൈമാറിയേക്കും. കൂടുതൽ പരാതികൾ ലഭിച്ച കാര്യം വേടന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പോലീസ് ഹൈക്കോടതിയെ അറിയിക്കാനാണ് സാധ്യത.
വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു
വേടൻ’ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കെതിരെ രണ്ട് പുതിയ ലൈംഗിക അതിക്രമപരാതികൾ ഉയർന്നു. രണ്ടു യുവതികളാണ് തങ്ങളെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചത്. നേരിൽ കണ്ടു പരാതി വിശദീകരിക്കാൻ അവസരം തേടിയാണ് അവർ ഇമെയിലിലൂടെ പരാതി നൽകിയതും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രി ഇപ്പോൾ ഡൽഹിയിലായതിനാൽ തിരികെ എത്തിയ ശേഷം ഇവർക്ക് സമയം അനുവദിക്കുമെന്ന് സൂചന.
ആദ്യ പരാതിയുടെ വിശദാംശങ്ങൾ:
ദളിത് സംഗീത ഗവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി 2020 ഡിസംബറിൽ ഒരു യുവതി ഫോണിൽ ബന്ധപ്പെടുമ്പോൾ, വേടൻ അവരെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും വഴങ്ങാതിരുന്നപ്പോൾ കടന്നുപിടിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം.
രണ്ടാമത്തെ പരാതിയുടെ വിശദാംശങ്ങൾ:
സ്വന്തം കലാപരിപാടികളോട് ആകർഷണമുണ്ടെന്ന വ്യാജേന അടുപ്പം സ്ഥാപിച്ച വേടൻ പിന്നീട് ക്രൂരമായ അതിക്രമത്തിന് മുതിർന്നുവെന്ന് മറ്റൊരു യുവതി ആരോപിച്ചു.
ഈ പരാതികളിൽ പറയുന്ന സംഭവങ്ങൾ 2020-21 കാലഘട്ടത്തിലാണ് നടന്നത്. 2021-ൽ ഉണ്ടായ മീ ടൂ (Me Too) വെളിപ്പെടുത്തലുകളുടെ ഭാഗമായി ഇവർ ഇതിനകം തന്നെ അനുഭവങ്ങൾ പുറത്തുവിട്ടിരുന്നു.
പൊലീസ് നടപടി വിവാദത്തിൽ:
നിലവിൽ എറണാകുളം തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള ബലാൽസംഗകേസിലെ പരാതിക്കാരിയുടെ ആരോപണങ്ങളുമായി പുതിയ പരാതികൾക്കും സാമ്യമുണ്ടെന്നാണ് സൂചന. കേസ് എടുത്തിട്ട് രണ്ടാഴ്ചയായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് സിപിഎം പിന്തുണയുള്ളതിനാലാണെന്നാരോപിച്ച് വ്യാപക വിമർശനമുണ്ട്.
പോലീസ് ആദ്യ പരാതിക്കാരിയുടെ മൊഴിപകർപ്പ് മാധ്യമങ്ങളിൽ ചോർത്തിയ സംഭവവും പുതിയ പരാതിക്കാരെ ഭീതിയിലാക്കിയിരുന്നു. ഇതോടെയാണ് അവർ നേരിട്ട് മുഖ്യമന്ത്രിയെ സമീപിക്കാൻ തീരുമാനിച്ചതെന്നതാണ് വിവരം.
യുവതിയുമായി വേടൻ നടത്തിയ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിച്ച് പൊലീസ്
കൊച്ചി: ഹിരൺദാസ് മുരളി എന്ന റാപ്പർ വേടനെതിരെ നടപടികൾ കടുപ്പിച്ച് പോലീസ്. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡന കേസിന് പിന്നാലെയാണ് നടപടി. യുവതിയുമായി വേടൻ നടത്തിയ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചു. പലപ്പോഴായി 31000 രൂപ വേടൻ തന്റെ കയ്യിൽ നിന്നും കൈപ്പറ്റിയിട്ടുണ്ടെന്നായിരുന്നു യുവതിയുടെ മൊഴി. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ പെൺകുട്ടി യുവതി ഹാജരാക്കിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി കൊച്ചിയിലും, കോഴിക്കോടും പരിശോധനകൾ നടത്തും.
അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും ഫ്ലാറ്റുകളിൽ വച്ച് പീഡിപ്പിച്ചെന്നുമാണ് യുവതി നൽകിയ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. മുൻപ് ലഹരി കേസിൽ ഉൾപ്പെടെ പ്രതിയായ ആളാണ് റാപ്പർ വേടൻ. ദളിത് രാഷ്ട്രീയത്തെ കുറിച്ചും രാഷ്ട്രീയ ശരികളെ പറ്റിയും താളാത്മകമായ വരികൾ ചടുലാത്മകമായി പാടി യുവാക്കൾക്കിടയിൽ വേടൻതരംഗമായി മാറിയിരുന്നു.
ENGLISH SUMMARY:
Rapper Vedan (Hirandas Murali) seeks anticipatory bail in a rape case registered by Thrikkakara police. Kerala High Court to hear plea today as more women file sexual assault complaints.