മലപ്പുറം: റാപ്പർ ഡബ്സി എന്നറിയപ്പെടുന്ന മുഹമ്മദ് ഫാസിലിനെയും മൂന്ന് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതിയിലാണ് അറസ്റ്റ്. മ
ലപ്പുറം ചങ്ങരംകുളം പൊലീസാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് നടപടി. അറസ്റ്റ് രേഖപെടുത്തിയ ശേഷം നാല് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
സഹതാരം സ്വർണവും പണവും മോഷ്ടിച്ചു; ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ പരാതിയിൽ കേസ്
ഉത്തർപ്രദേശ്: ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ദീപ്തി ശർമ നൽകിയ മോഷണ പരാതിയിൽ സഹതാരത്തിനെതിരെ പോലീസ് കേസെടുത്തു. യുപി വാരിയേഴ്സിൽ സഹതാരമായിരുന്ന ആരുഷി ഗോയലിനെതിരെയാണ് നടപടി.
ആഭരണങ്ങളും പണവുമടക്കം 25 ലക്ഷം രൂപ വിലമതിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചെന്നാണ് ദീപ്തിയുടെ പരാതി. ആഗ്രയിലെ സാദർ ഏരിയയിലുള്ള ഫ്ലാറ്റിൽ നിന്നാണ് ദീപ്തി കവർച്ച നടത്തിയതെന്നാണ് ആരോപണം.
ഭവനഭേദനം, മോഷണം, ക്രിമിനൽ വിശ്വാസ വഞ്ചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ആരുഷിക്കെതിരെ കേസെടുത്തിരിക്കുന്നത്.
യുപി പൊലീസിലെ ഡിഎസ്പിയായ ദീപിതി ഇംഗ്ലണ്ട് പരമ്പരയ്‌ക്ക് ഒരുങ്ങുന്ന ഇന്ത്യൻ സ്ക്വാഡിലെ അംഗമാണ്.നിലവിൽ ബെംഗളൂരുവിലെ ഇന്ത്യൻ ക്യാമ്പിലാണ് ദീപ്തിയുള്ളത്.
താരത്തിന് വേണ്ടി സഹോദരൻ സുമിത്താണ് പരാതി നൽകിയത്. ആരുഷിയോട് പണം മടക്കി നൽകാൻ ദീപിത് ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ ഇത് നിരാകരിച്ചെന്ന് സുമിത് പറയുന്നു.
കട്ടപ്പനയിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; എറണാകുളം സ്വദേശിക്ക് കടുത്ത ശിക്ഷ