ഉറച്ച ചുവടോടെ, വരവൊക്കെ അതി​ഗംഭീരം, പക്ഷെ വെളളാപ്പളളി നടേശന്റെ ഒറ്റഡയലോ​ഗിൽ അടിപതറി; പുത്രപ്രയോ​ഗത്തിൽ വീഴുമോ ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹം

കോട്ടയം: ആദ്യം എസ്.എൻ.ഡി.പിയുടെ ഗുഡ്‌സർട്ടിഫിക്കറ്റ്, പിന്നീട് എൻ.എസ്.എസിന്റെ മഞ്ഞുരുകലും ഒടുവിൽ മന്നം ജയന്തിയുടെ ഉദ്ഘാടനവും. അവിടെയും തീർന്നില്ല സമസ്തയുടെ സഥാപനത്തിലും ഉദ്ഘാടകൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോൺഗ്രസിൻെറ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ ചടുലമായ നീക്കങ്ങൾ നടത്തുന്നതിനിടെ രമേശ് ചെന്നിത്തലക്ക് വൻ തിരിച്ചടി.

വിവിധ മത-സാമുദായിക സംഘടനകളുടെ പിന്തുണയുറപ്പിച്ച് മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യം വെച്ച് നീങ്ങുമ്പോൾ ആദ്യം പിന്തുണനൽകിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ അതൃപ്തി പ്രകടിപ്പിച്ചതാണ് ചെന്നിത്തലക്ക് ഇപ്പോൾ തിരിച്ചടി ആയത്.

ചെന്നിത്തല എൻ.എസ്.എസിൻെറ പ്രിയപുത്രനാണെന്ന ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രതികരണമാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനുളള ശ്രമത്തിൽ പിന്തുണച്ചിരുന്ന വെളളാപ്പളളിയെ പ്രകോപിപ്പിപ്പിച്ചിരിക്കുന്നത്.

രമേശ് ചെന്നിത്തലയെ എൻ.എസ്.എസിൻെറ പ്രിയ പുത്രൻ എന്ന് പറഞ്ഞത് കടന്നുപോയെന്നാണ് വെള്ളപ്പള്ളി നടേശൻെറ പ്രതികരണം. എൻ.എസ്.എസിൻെറ പുത്രനാണെന്നല്ലേ പറഞ്ഞത്. അത് അൽപ്പം കടന്നുപോയെന്നാണ് എൻെറ അഭിപ്രായം.

പുത്രനാണെങ്കിൽ രാഷ്ട്രീയത്തിൽ പിന്നെ എൻ.എസ്.എസിന് വേണ്ടിയല്ലേ പ്രവർത്തിക്കൂ. അച്ഛന് വേണ്ടിയല്ലേ മകൻ പ്രവർത്തിക്കു” വെളളാപ്പളളി പ്രതികരിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഇകഴ്ത്തിയും രമേശ് ചെന്നിത്തലയെ പുകഴ്ത്തിയും കഴിഞ്ഞ ദിവസങ്ങളിൽ രംഗത്ത് വന്നിരുന്ന വെളളാപ്പളളിയിൽ നിന്നുണ്ടായ ഈ പ്രതികരണം എന്നാൽ ആപ്രതീക്ഷിതമായിരുന്നു.

എൻ.എൻ.എസിൻെറ പ്രസ്താവനയിലുളള അതൃപ്തിയാണ് വെളളാപ്പളളി തൻെറ പ്രതികരണത്തിലൂടെ കൃത്യമായി നടത്തിയത്.

സമുദായ നേതാക്കളുടെയും മതസംഘടനകളുടെയും പിന്തുണയുറപ്പിച്ച് കൊണ്ട് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടിയിലാണ് ഇപ്പോൾ വെളളാപ്പളളിയുടെ അനിഷ്ടം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.

ഇത് മുന്നോട്ടുളള പ്രയാണത്തിൽ രമേശ് ചെന്നിത്തലയ്ക്ക് ക്ഷീണമാണ്. വെളളാപ്പളളിയെ തളളാനോ കൊളളാനോ കഴിയാത്ത പ്രതിസന്ധിയിലേക്കാണ് രമേശ് ചെന്നിത്തല ഇപ്പോൾ എത്തിപ്പെട്ടിരിക്കുന്നത്.

വെളളാപ്പളളിയെ തളളിപ്പറഞ്ഞാൽ സുകുമാരൻ നായരുടെ പ്രസ്താവനയോട് യോജിക്കുന്നുവെന്ന ധാരണ ഉറയ്ക്കും. സുകുമാരൻ നായരെ തളളിപ്പറഞ്ഞ് വെളളാപ്പളളി നടേശനൊപ്പം നിന്നാൽ എൻ.എസ്.എസ് നേതൃത്വത്തിൻെറ പ്രീതി നഷ്ടമാകുകയും ചെയ്യും.

ഇതാണ് രമേശ് ചെന്നിത്തല എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധി.11 കൊല്ലത്തെ പിണക്കം മാറ്റിക്കൊണ്ട് മന്നം ജയന്തി സമ്മേളനത്തിൻെറ ഉൽഘാടകനായി ക്ഷണിച്ചതിൽ രമേശ് ചെന്നിത്തല ഇന്നലെയും എൻ.എസ്.എസ് നേതൃത്വത്തിന് നന്ദി പറഞ്ഞു.

നിർണായകഘട്ടങ്ങളിൽ അഭയം തന്ന പ്രസ്ഥാനം എൻ.എസ്.എസ് ആണ്.എൻ.എസ്.എസുമായുളള ബന്ധം ആര് വിചാരിച്ചാലും മുറിച്ച് മാറ്റാനാകുന്നതല്ല.

മന്നത്ത് പത്മനാഭൻ സമൂഹത്തിൽ ഇടപെട്ടത് പോലെ സുകുമാരൻ നായർ നടത്തുന്ന ഇടപെടൽ ആശാവഹമാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നേരത്തെ തന്നെ രമേശ് ചെന്നിത്തലയെ ഒരു സമുദായത്തിൻെറ വക്താവായി മാറ്റാൻ ശ്രമം നടക്കുന്നുണ്ടായിരുന്നു.അതിന് അടിത്തറയിട്ടത് 2013ൽ തലസ്ഥാനത്ത് നടന്ന എൻ.എസ്.എസ് സമ്മേളനത്തിൽ സുകുമാരൻനായർ നടത്തിയ താക്കോൽ സ്ഥാന പ്രസ്താവനയായിരുന്നു.

അതേ സുകുമാരൻ നായർ തന്നയാണ് മന്നം ജയന്തി സമ്മേളനത്തിൽ ചെന്നിത്തലയെ സമുദായത്തിൻെറ പ്രിയപുത്രനായി പ്രഖ്യാപിച്ചത്.

വേദിയിൽ ഉണ്ടായിരുന്നു എൻ.എസ്.എസ്.ഡയറക്ടർ ബോർഡ് അംഗമായ കെ.ബി.ഗണേഷ് കുമാറും എൻ.എസ്.എസിൻെറ പുത്രനാണെന്ന് പറഞ്ഞെങ്കിലും രമേശിനോടാണ് പ്രിയം എന്ന് വ്യക്തമാക്കുന്നതായിരുന്നു സുകുമാരൻ നായരുടെ അന്നത്തെ പ്രസംഗം.

മുഖ്യമന്ത്രി സ്ഥാനാർത്ഥി ആകാനുളള കോൺഗ്രസിലെ മത്സരത്തിൽ സജീവമായിരിക്കുന്ന രമേശ് ചെന്നിത്തലക്ക് ഇത് ഗുണകരമല്ലന്നതിൻെറ സൂചനകൂടിയാണ് വെളളാപ്പളളി നൽകിയിരിക്കുന്നത്.

ഇതിനിടെ കോൺഗ്രസ് നേതാക്കളിൽ സതീശനോ, രമേശ് ചെന്നിത്തലയോ കേമൻ എന്ന തരത്തിൽ രാഷ്ട്രീയ ചർച്ചകൾക്കും തുടക്കമായിട്ടുണ്ട്.
തങ്ങളിൽ ആരാണ് കേമനെന്ന് തെളിയിക്കാൻ പഠിച്ച പണി പതിനെട്ടും നടത്തി ചർച്ചകൾ സജീവമാക്കി വരാനിരിക്കുന്ന പഞ്ചായത്ത്-നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള വേദികൾ തയ്യാറാക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വമിപ്പോൾ.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ടെസ്റ്റ് ഡോസ് എന്ന രീതിയിൽ കണക്കാക്കുമ്പോഴും ലക്ഷ്യം 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് തന്നെയാണ്. എന്നാൽ അയ്യോ ഞങ്ങളൊന്നുമറിഞ്ഞില്ലേയെന്ന് പുറത്ത് നേതാക്കൾ നല്ലപിള്ള ചമഞ്ഞ് നടക്കുമ്പോഴും ചർച്ചകൾ നടക്കട്ടെയെന്ന് അവരെല്ലാം മനസ്സിൽ ആഗ്രഹിക്കുന്നുണ്ട് എന്നതാണ് സത്യം.

കാരണം നിലവിലെ സാഹചര്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമാണെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ് യു.ഡി.എഫും കോൺഗ്രസും. കോൺഗ്രസിനുള്ളിൽ പ്രധാനമായും കേരള മുഖ്യമന്ത്രി ചർച്ചയാണിപ്പോൾ. അവകാശവാദങ്ങളുടെ മുൻ നിരയിൽ വി.ഡി സതീശൻ സ്ഥാനം പിടിക്കുമ്പോൾ ചെന്നിത്തലയും സുധാകരനുമെല്ലാം ഞങ്ങളും ഒട്ടും മോശക്കാരല്ലെന്ന് തെളിയിക്കാൻ നിശബ്ദമായി തന്നെ പൊതുരംഗത്തുണ്ട്.

എൽ.ഡി.എഫിന് തുടർഭരണം നൽകിയതിനെതിരേ ഇടതുപക്ഷ മുന്നണിക്കുള്ളിൽ തന്നെ കടുത്ത വിമർശനമുണ്ട്. മാത്രമല്ല ഇനിയൊരു തുടർഭരണ സാധ്യതയും ഇവർ കണക്കുകൂട്ടുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ടാണ് ചർച്ചകൾക്ക് ഒളിഞ്ഞും തെളിഞ്ഞും കോൺഗ്രസ് നേതാക്കൾ തുടക്കമിട്ടിരിക്കുന്നത്.

സതീശന്റെ പിന്നിൽ യുവനേതൃത്വം അണിനിരന്നതോടെ ഒരു സതീശൻ ഗ്രൂപ്പ് തന്നെ കോൺഗ്രസിൽ ഉടലെടുക്കുകയായിരുന്നു. വി.ഡി സതീശനും കെ.സുധാകരനും തമ്മിലുള്ള അഭിപ്രായ അനൈക്യം തുടക്കം മുതലേ ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്. അത് പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും പുറത്ത് വരികയും ചെയ്തിട്ടുണ്ട്.

ഇതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയവും പാലക്കാട്ടേയും വയനാട്ടിലേയും ഉപതിരഞ്ഞെടുപ്പിലെ വിജയത്തുടർച്ചയും കോൺഗ്രസിനെ തേടിയെത്തിയതോടെ വിജയം ആരുടെ ക്രഡിറ്റെന്ന ചർച്ചയും തുടങ്ങി. ഒപ്പം മുഖ്യമന്ത്രി ചർച്ചയും സജീവമായിട്ടുണ്ട്.

പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി സതീശൻ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയാവുമെന്നാണ് കണക്കുകൂട്ടൽ. ഹൈക്കമാൻഡിനും താത്പര്യം സതീശനോടാണ്. അതുമാത്രമല്ല യൂത്ത്കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണയും സതീശനുണ്ട്.

എന്നാൽ കെ.സുധാകരനും ചെന്നിത്തലയും ഇതിന് പ്രതിരോധം തീർക്കാൻ വളരെയേറെ സാധ്യതയുണ്ട്. ഇതിന് മുതിർന്ന നേതാക്കളുടെയടക്കം പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളും നേതാക്കൾക്കിടയിൽ നടക്കുന്നുമുണ്ട്.

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധാകരനെ മാറ്റുന്നതടക്കമുള്ള ചർച്ചകൾക്ക് പാർട്ടിക്കുള്ളിൽ തുടക്കമിട്ടത് സതീശനെ പിന്തുണക്കുന്ന നേതാക്കളാണെന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്.

യുവനേതൃത്വം കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെയെന്ന് ഒരുവിഭാഗം പറയുമ്പോഴും സുധാകരനെ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും യുവാക്കളെ അവഗണിക്കുന്ന പാർട്ടിയല്ല കോൺഗ്രസെന്നും പറഞ്ഞ് പ്രതിരോധം തീർത്ത് ജനകീയനായ കെ.മുരളീധരനടക്കം രംഗത്ത് വന്നത് ഈയടുത്തായിരുന്നു. ഇത് സതീശനെ പിന്തുണക്കുന്നവരുടെ നീക്കം മുന്നിൽ കണ്ട് തന്നെയാണ്.

വി.ഡി സതീശൻ അഹങ്കാരിയായ നേതാവാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആദ്യത്തെ അതിരൂക്ഷ പ്രതികരണം. മുഖ്യമന്ത്രിയാവാൻ യോഗ്യൻ ചെന്നിത്തലയാണെന്നും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ആ സമീപനത്തിൽ മാറ്റം വന്നിട്ടുണ്ട്.

സതീശന് പക്വതയും മാന്യതയുമില്ലെന്നും സതീശൻ പ്രതിപക്ഷ നേതാവായതോടെ പാർട്ടിയിൽ ഗ്രൂപ്പുകൾ കൂടിയെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. വി.ഡി സതീശൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോൺഗ്രസിലെ നിരവധി നേതാക്കളെ തനിക്കറിയാമെന്നും എന്നാൽ മറ്റൊരു നേതാവിനും ഇത്രയും ധാർഷ്ട്യമില്ലെന്നും സ്വയം പ്രമാണിയാകാൻ ശ്രമിക്കുമ്പോൾ പ്രാണിയായി മാറുകയാണെന്നുമാണ് നടേശൻ പറഞ്ഞത്. സമുദായ നേതാക്കളേയും രാഷ്ട്രീയ നേതാക്കളേയും സതീശൻ തള്ളി.

ഒറ്റയ്ക്കായി എന്ന് തോന്നിയപ്പോഴാണ് പല വിഷയങ്ങളിലും തിരുത്തൽ നടപടിക്ക് സതീശൻ തയ്യാറായതെന്നും അഹങ്കാരത്തിന്റെ ആൾ രൂപമായി മുന്നോട്ടുപോയാൽ സതീശന്റെ രാഷ്ട്രീയ ജീവിതം സർവനാശത്തിലേക്ക് പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

എന്നാൽ പരാമർശം വിവാദമായതോടെ വെള്ളാപ്പള്ളിയെ തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലായി കോൺഗ്രസ് നേതൃത്വം. പ്രത്യേകിച്ച് ബി.ഡി.ജെ.എസ് കോൺഗ്രസിനോട് അടുക്കുന്നുവെന്ന സൂചനകൂടി പുറത്തു വരുമ്പോൾ.

വെള്ളാപ്പള്ളിയുടെ വിമർശനത്തിന് രൂക്ഷഭാശഷയിൽ മറുപടി പറയാൻ സതീശനും തയ്യാറാവാത്തതിനു കാരണവും അതുതന്നെ. പകരം താൻ വിമർശനത്തിന് അതീതനല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് സതീശൻ ചെയ്തത്.

ഇതിനിടെ നീർജീവമായ ഐഗ്രൂപ്പിനെ പൊടിതട്ടിയെടുത്ത് ശക്തമാക്കാനുള്ള ശ്രമവും അണിയറിയിൽ സജീവമാണ്. വി.ഡി സതീശൻ അടുത്ത മുഖ്യമന്ത്രിയാവുകയും സതീശന് വേണ്ടപ്പെട്ടയാൾ കെ.പി.പി.സി അധ്യക്ഷനുമായാൽ മറ്റ് മുതിർന്ന നേതാക്കൾ ഒതുക്കപ്പെടുമെന്ന ആശങ്ക കോൺഗ്രസിനുള്ളിൽ തന്നെയുണ്ട്.

ഉമ്മൻചാണ്ടിയുടെ മരണത്തോടെ എഗ്രൂപ്പ് നിർജീവമായതോടെ സതീശന് മുന്നിൽ തടസ്സം ചെന്നിത്തലയും സുധാകരനും കെ.മുരളീധരനുമടക്കമുള്ളവരാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സുധാകരൻ ഒരു വെല്ലുവിളിയല്ലെങ്കിലും ചെന്നിത്തല സജീവമായി രംഗത്ത് വരാൻ സാധ്യതുണ്ടെന്ന് സതീശന് നേരത്തെ അറിയാം.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

Related Articles

Popular Categories

spot_imgspot_img