web analytics

ആഭ്യന്തര മന്ത്രിയുടെ അനുമതിയില്ലാതെ എഡിജിപിക്ക് ആർ എസ് എസ് നേതാവിനെ കാണാൻ കഴിയില്ല;ആർ എസ് എസും മുഖ്യമന്ത്രിയും തമ്മിലുള്ള പാലമാണ് എം.ആർ അജിത്കുമാറെന്ന് രമേശ് ചെന്നിത്തല

കൊച്ചി: ആർ എസ് എസും മുഖ്യമന്ത്രിയും തമ്മിലുള്ള പാലമാണ് എം.ആർ അജിത്കുമാറെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.Ramesh Chennithala said that MR Ajithkumar is the bridge between the RSS and the Chief Minister

എഡിജിപി സ്വകാര്യ വാഹനത്തിലെത്തി ആർ എസ് എസ് ദേശീയ നേതാവുമായി ചർച്ച ചെയ്യേണ്ട എന്ത് കാര്യമാണുണ്ടായിരുന്നതെന്ന് അദ്ദേഹം ചോദിച്ചു.

കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കൂടിക്കാഴ്ച. എന്ത് കൊണ്ടാണ് ഇതിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്ന് ചെന്നിത്തല ചോദിച്ചു.

എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ബിജെപി ബന്ധം പുറത്തുവരുമെന്നതിനാലാണ്. ബിജെപിയുമായുള്ള സിപിഎം ബന്ധം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയതാണ്.

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നിൽ ഈ രഹസ്യ ധാരണയാണ്. ബിജെപി തെരഞ്ഞെടുപ്പിൽ ജയിക്കാൻ എന്തും ചെയ്യും. ബിജെപിയെ സഹായിക്കാൻ പിണറായി വിജയനും എന്തും ചെയ്യും.

ഇതാണ് കേരളത്തിൽ നടക്കുന്നത്. മുഖ്യമന്ത്രിക്ക് തുടരാനുള്ള ധാർമികാവകാശം നഷ്ടമായി. മുഖ്യമന്ത്രിക്ക് പരാതി നൽകിയാൽ അത് ശശിയുടെ കയ്യിലേക്ക് പോകുമെന്നല്ലാതെ ഒരു ചുക്കും നടക്കില്ലെന്ന പറഞ്ഞത് ഇടതുപക്ഷ എം എൽ എയാണ്.

ശശിയാണ് മുഖ്യമന്ത്രിയുടെ റോൾ വഹിക്കുന്നതെന്ന് പറയുന്നത് ഇടത് എം എൽ എമാരാണ്.
തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്തു വിടാൻ ചെന്നിത്തല സർക്കാരിനെ വെല്ലുവിളിച്ചു.

തിരക്കഥയുണ്ടാക്കി പൂരം കലക്കുകയായിരുന്നു. ഇതിന്‍റെ ഗുണഭോക്താവ് എന്ന നിലയിൽ സുരേഷ് ഗോപിയും മറുപടി പറയണം.

ആഭ്യന്തര മന്ത്രിയുടെ അനുമതിയില്ലാതെ എഡിജിപിക്ക് ആർ എസ് എസ് നേതാവിനെ കാണാൻ കഴിയില്ല. ബിജെപിയുമായുള്ള സിപിഎം ബന്ധം ഓരോ ദിവസവും മാറ നീക്കി പുറത്തു വരികയാണെന്നും ചെന്നിത്തല ആരോപിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

കൈയിൽ അഞ്ചു തുന്നിക്കെട്ടുകളോടെ വേദന കടിച്ചുപിടിച്ച് മത്സരത്തിനിറങ്ങി; 17 വയസ്സിനിടെ കളരിയിൽ അഞ്ചു ദേശീയ സ്വർണം

കൈയിൽ അഞ്ചു തുന്നിക്കെട്ടുകളോടെ വേദന കടിച്ചുപിടിച്ച് മത്സരത്തിനിറങ്ങി; 17 വയസ്സിനിടെ കളരിയിൽ...

മോശം പെരുമാറ്റം; തർക്കത്തിനൊടുവിൽ ‘ചുവപ്പ് കാര്‍ഡ്’ പിൻവലിച്ചു; പിവി സിന്ധു ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത്

മോശം പെരുമാറ്റം; തർക്കത്തിനൊടുവിൽ 'ചുവപ്പ് കാര്‍ഡ്' പിൻവലിച്ചു; പിവി സിന്ധു ക്വാര്‍ട്ടറില്‍...

പയ്യോളിയിൽ അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചത് വർഷങ്ങളോളം; കൂട്ടുനിന്ന് അമ്മ; അറസ്റ്റ്

അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചത് വർഷങ്ങളോളം പയ്യോളിയിൽ അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ ദീർഘകാലമായി...

കെണിയിൽ വീണ് തച്ചംപാറയിൽ ഭീതി പരത്തിയ പുലി; കൂട്ടിൽ കുടുങ്ങിയത് ഇന്ന് പുലർച്ചെ

കെണിയിൽ വീണ് തച്ചംപാറയിൽ ഭീതി പരത്തിയ പുലി; കൂട്ടിൽ കുടുങ്ങിയത് ഇന്ന്...

‘സിങ്കപ്പെണ്ണ്’ പുരസ്കാരം നേടിയ അനന്യ ചില്ലറക്കാരിയല്ല; 14 വയസുകാരി ഇതുവരെ പിടികൂടിയത് 100 പാമ്പുകളെ

‘സിങ്കപ്പെണ്ണ്’ പുരസ്കാരം നേടിയ അനന്യ ചില്ലറക്കാരിയല്ല; 14 വയസുകാരി ഇതുവരെ പിടികൂടിയത്...

എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം, ഈ മെഡിക്കൽ കോളേജിന്റെ സംരക്ഷണ ഭിത്തി

എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം, ഈ മെഡിക്കൽ കോളേജിന്റെ സംരക്ഷണ ഭിത്തി ഇടുക്കി...

Related Articles

Popular Categories

spot_imgspot_img