കനത്തമഴയിൽ റമ്പൂട്ടാൻ കർഷകർക്കു ദുരിതം; പൊഴിഞ്ഞു പോയത് ക്വിന്റൽ കണക്കിന് മൂപ്പെത്താറായ റമ്പൂട്ടാൻ കായ്കൾ

കനത്തമഴയിൽ റമ്പൂട്ടാൻ കർഷകർക്കും ദുരിതം. മുമ്പേ മഴ പെയ്തതിനാൽ, മൂപ്പെത്താറായ റമ്പൂട്ടാൻ കായ്കൾ പൊഴിഞ്ഞുപോകുകയാണ്.

സാധാരണ ജൂണിലാണ് റമ്പൂട്ടാൻ വിളവെടുക്കുന്നത്. മേയ് അവസാനത്തോടെ ഇത്തവണ കാലവർഷമെത്തി. നല്ലവിളവ് ലക്ഷ്യമിട്ട് റമ്പൂട്ടാൻ കൃഷിചെയ്‌ത ചെറുകിട കർഷകരെയാണ് അപ്രതീക്ഷിത മഴ ബാധിച്ചത്.

കനത്ത മഴയിൽ, അമ്ലതയും ക്ഷാരഗുണവും നിലനിർത്താനുള്ള മണ്ണിൻ്റെ കഴിവ് നഷ്‌ടമാകുകയും അതുവഴി റമ്പൂട്ടാൻ്റെ പോഷകഗുണം ആഗിരണം ചെയ്യാനുള്ള ശേഷിയില്ലാതാകുകയുമാണ്.

ഇത് കായ് പൊഴിച്ചിലിന് കാരണമാകുന്നെന്ന് കൃഷി ഉദ്യോഗസ്ഥർ പറയുന്നു. ഡോളമൈറ്റ്, കുമിൾനാശിനി എന്നിവ പ്രയോഗിക്കുന്നതിലൂടെ ഒരു പരിധിവരെ അമ്ലത യുടെയും ക്ഷാരഗുണത്തിന്റെയും അനുപാതം നില നിർത്താനാകും.

മഴയ്ക്കു മുമ്പുതന്നെ തോട്ടങ്ങളുടെ പരിപാല നത്തിൽ ശ്രദ്ധ പുലർത്തണമെന്നാണ് കൃഷി വിദഗ്‌ധർ പറയുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ കിഴക്കൻ മേഖലകളിലാണ് റമ്പൂട്ടാൻ കൃഷിയുള്ളത്.

വ്യാപാരികളിൽനിന്ന് ഒരുവർഷത്തേക്ക് റംമ്പൂട്ടാൻ നൽകാൻ കരാറുവെച്ച് അഡ്വാൻസ് വാങ്ങിയാണ് പല കർഷകരും കൃഷിയിറക്കുന്നത്.

ഒരു കിലോയ്ക്ക് 120 രൂപ മുതൽ 150 രൂപവ രെയാണ് കർഷകർക്ക് കിട്ടുന്നത്. വൻകിട വ്യാപാരികളിൽ കൂടുതലും ചെങ്കോട്ടയിൽനിന്നുള്ള വരാണ്. മൂന്നാംവർഷം മുതലാണ് വിളവ് കിട്ടിത്തുടങ്ങുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

Other news

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക്

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക് തിരുവനന്തപുരം: എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക്...

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

മധ്യവയസ്കന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

കോഴിക്കോട്: രാത്രിയിൽ വഴിയിലൂടെ നടന്നുവന്ന മധ്യവയസ്കനോട് പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് പറഞ്ഞ്...

Related Articles

Popular Categories

spot_imgspot_img