web analytics

ഞാനും രാജീവും ഒരു മനസ്സും രണ്ട് ശരീരവുമായി പ്രവർത്തിക്കുന്നു

ഞാനും രാജീവും ഒരു മനസ്സും രണ്ട് ശരീരവുമായി പ്രവർത്തിക്കുന്നു

കൊച്ചി ∙ ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യമന്ത്രി ആത്മാർത്ഥത കാണിക്കുകയാണെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. 

കേസ് ദുർബലമാക്കി ഇതിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കാനാണ് ഇപ്പോൾ നീക്കങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എറണാകുളം പ്രസ് ക്ലബിൽ ട്വന്റി–20 പാർട്ടി നേതാവ് സാബു എം. ജേക്കബിനൊപ്പം നടത്തിയ ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.

ശബരിമലയിൽ നിന്ന് നാലര കിലോ സ്വർണം കൊള്ളയടിച്ചത് ചെറിയ സംഭവമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണത്തിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

 മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരാണ് എസ്‌ഐടിയിലുള്ളതെന്നും അതുകൊണ്ടുതന്നെയാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

എസ്‌ഐടിയുടെ അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തോട്, കേസ് കോടതിയിൽ ഇപ്പോഴും തീർന്നിട്ടില്ലെന്നാണ് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്. 

വിവിധ സംസ്ഥാനങ്ങൾ ഉൾപ്പെട്ട കേസായതിനാലാണ് കേന്ദ്ര ഏജൻസി അന്വേഷിക്കേണ്ടതെന്നും, പ്രശ്നമൊന്നുമില്ലെങ്കിൽ സിബിഐ അന്വേഷണം അനുവദിക്കാൻ സർക്കാരിന് എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു.

 മുഖ്യമന്ത്രിക്ക് കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ. ശ്രീധരൻ ഓഫിസ് തുറന്നത് കേന്ദ്ര സർക്കാരിന്റെ പൂർണ അനുമതിയോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പരിപാടിയിൽ സംസാരിച്ച ട്വന്റി–20 നേതാവ് സാബു എം. ജേക്കബ്, ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുകയാണ് തങ്ങളുടെയും രാജീവ് ചന്ദ്രശേഖറുടെയും ലക്ഷ്യമെന്ന് പറഞ്ഞു. ഇരുവരും ‘ഒരു മനസും രണ്ട് ശരീരവും’ പോലെ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളുടെ പശ്ചാത്തലത്തിൽ കയറ്റുമതി തീരുവ 18 ശതമാനമായി കുറച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലുകളുടെ വിജയമാണെന്നും സാബു എം. ജേക്കബ് അഭിപ്രായപ്പെട്ടു. 

യുഎസുമായുള്ള ഇടപാടുകളുടെ പേരിൽ കഴിഞ്ഞ ഒരു വർഷമായി പ്രധാനമന്ത്രിയെ വിമർശിച്ചുവെങ്കിലും, ഒടുവിൽ അദ്ദേഹം വിജയം കൈവരിച്ചതായും സാബു പറഞ്ഞു. ഡോണൾഡ് ട്രംപിന് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന നേതാവ് നരേന്ദ്ര മോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary

BJP state president Rajeev Chandrasekhar demanded a CBI probe into the Sabarimala gold smuggling case, alleging that the case is being weakened to protect the accused. Speaking at a press meet in Kochi along with Twenty20 leader Sabu M. Jacob, he said the SIT probe lacks credibility and that a central agency should investigate the multi-state case. Sabu M. Jacob said their joint aim is to develop Kerala into the best state in South India and praised Prime Minister Narendra Modi’s leadership and recent trade-related decisions.

rajeev-chandrasekhar-demands-cbi-probe-sabarimala-gold-smuggling-case-kochi

Rajeev Chandrasekhar, Sabarimala gold smuggling case, CBI probe demand, BJP Kerala, Kochi press meet, Sabu M Jacob, Twenty20 party, SIT investigation, Amit Shah, Kerala politics

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

ഹൈടെക് അടുക്കളയിൽ നിന്നും വീണ്ടും പഴയ അടുപ്പിലേക്ക്… കണ്ണുനീരും പുകയും പിന്നെ ആ പഴയ മണവും!

ഹൈടെക് അടുക്കളയിൽ നിന്നും വീണ്ടും പഴയ അടുപ്പിലേക്ക്... കണ്ണുനീരും പുകയും പിന്നെ...

സ്ത്രീധന തർക്കം; നഴ്സായ ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി റേഡിയോളജിസ്റ്റ് 

സ്ത്രീധന തർക്കം; നഴ്സായ ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി റേഡിയോളജിസ്റ്റ്  ഗുരുഗ്രാം: സ്ത്രീധന...

കാടുകളിൽ നാട്ടിലെ കന്നുകാലികളുടെ ‘സ്വാതന്ത്ര്യജീവിതം’; പരിസ്ഥിതിക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്

കാടുകളിൽ നാട്ടിലെ കന്നുകാലികളുടെ ‘സ്വാതന്ത്ര്യജീവിതം’; പരിസ്ഥിതിക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ് കൊച്ചി: കാടിറങ്ങുന്ന വന്യജീവികൾ...

പങ്കാളിയുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം; ഇന്നത്തെ നക്ഷത്രഫലം

പങ്കാളിയുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ നക്ഷത്രഫലത്തിൽ പല...

ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുത്; കടുത്ത മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം നീങ്ങവേ, രാഷ്ട്രീയ പാർട്ടികൾക്കും...

Related Articles

Popular Categories

spot_imgspot_img