web analytics

സഞ്ജുവിന്റെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്; ഫോമിലായി ധ്രുവ് ജുറേൽ; ഇന്ത്യൻ സെലക്ടർമാർ ഇതൊന്നും കാണുന്നില്ലേ ?

ഇന്ത്യൻ സെലക്ടർമാർ ഇതൊന്നും കാണുന്നില്ലേ ? സഞ്ജുവിന്റെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ ഐപിഎല്ലിൽ വിജയക്കുതിപ്പ് തുടർന്ന് രാജസ്ഥാൻ റോയൽസ്. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയമാണ് സ‍ഞ്ജു സാംസണും സംഘവും അടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി പറഞ്ഞ ലഖ്നൗ 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസം ലക്ഷ്യത്തിലെത്തി. സഞ്ജു സാംസൺ 71 റൺസെടുത്തു പുറത്താകാതെ നിന്നു.

താരങ്ങളുടെ പ്രകടനം ശരാശരിയിൽ ഒതുങ്ങിയപ്പോൾ ലഖ്നൗ സ്കോർ 200ന് താഴെ നിന്നു. തുടക്കം തകർച്ചയോടെയായിരുന്നു. 11 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. എങ്കിലും കെ എൽ രാഹുലും ദീപക് ഹൂഡയും ചേർന്ന് ലഖ്നൗവിനെ മികച്ച സ്കോറിലേക്ക് നയിച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും 115 റൺസ് കൂട്ടിച്ചേർത്തു. രാജസ്ഥാന്റെ മറുപടി ഗംഭീരമായിരുന്നു. ജോസ് ബട്ലർ-യശസ്വി ജയ്സ്വാൾ സഖ്യം ആദ്യ വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്തു. നാലാം വിക്കറ്റിൽ സ‍ഞ്ജു സാംസണും ധ്രുവ് ജുറേലും ഒന്നിച്ചതോടെ രാജസ്ഥാൻ സംഘം അനായാസം മുന്നേറി. പിരിയാത്ത നാലാം വിക്കറ്റിൽ ഇരുവരും 121 റൺസാണ് കൂട്ടിച്ചേർത്തത്. സീസണിൽ ആദ്യമായി ഫോമിലായ ധ്രുവ് ജുറേൽ 52 റൺസെടുത്തും സഞ്ജു സാംസൺ 71 റൺസെടുത്തും പുറത്താകാതെ നിന്നു. നിലവിൽ രാജസ്ഥാൻ റോയൽസ് ഒന്നാംസ്ഥാനത്ത് തുടരുകയാണ്.

read also: ഹരിപ്പാട് ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി; നാലുപേർ കസ്റ്റഡിയിൽ

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

Related Articles

Popular Categories

spot_imgspot_img