സംസ്ഥാനത്ത് രാജഭരണം നിലവിലുള്ള ഏക ആദിവാസി വിഭാഗമാണ് ഇടുക്കി കാഞ്ചിയാർ കോവിൽമലയിലെ മന്നാൻ വിഭാഗം. എന്നാൽ രാജഭരണത്തിൻ കീഴിലുള്ള കുടിയിൽ രാജാവ് കാർഷികമേഖലയിലേക്ക് ഇറങ്ങിയ കാഴ്ച്ചയാണ് കോവിൽമലയിലെത്തിയാൽ കാണാനാകുക.
ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയ കോവിൽമല രാജാവ് രാമൻ രാജമന്നാൻ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പരമ്പരാഗത ജീവിതരീതിയിൽ നിന്നും വ്യസ്ത്യസ്തമായി കൊട്ടാരവളപ്പിൽ രാമൻ രാജമന്നാന്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്ന ഏലത്തോട്ടമാണ് ഏറെ ശ്രദ്ധ നേടുന്നത്.
കിരീടവും പരമ്പരാഗത രീതിയിൽ മേൽക്കുപ്പായവും ധരിച്ച് കുടിയിലെ ക്ഷേമാന്വേഷണങ്ങൾക്കും പോതുപരിപാടികളിൽ പങ്കെടുക്കുന്നതിനും ഒപ്പം ഒഴിവ് സമയങ്ങളിൽ രാമൻ രാജമന്നാൻ കൃഷിയിടത്തിലിറങ്ങും. കോവിൽമല മന്നാൻപാലസിന് സമീപമുള്ള ഒരേക്കറോളം വരുന്ന കൃഷിയിടത്തിലെ ഏലച്ചെടികളെ സഹായികൾക്കൊപ്പം പരിചരിക്കും.
ഗുണമേൻമ കൂടുതലും കീടബാധ കുറവുമുള്ള ‘ കണിപറമ്പൻ ‘ ഇനത്തിൽ പെട്ട 400 ൽ അധികം ഏലച്ചെടികളാണ് കോവിൽമലയിൽ മന്നാൻ പാലസിന് സമീപം പരിപാലിക്കുന്നത്.
രണ്ടു വർഷമായി തുടരുന്ന കൃഷിയുടെ പ്രധാന വിളപ്പെടുപ്പ് അടുത്ത ജൂൺ മുതൽ നടക്കും. ആധുനിക കൃഷിരീതികൾ സ്വായത്തമാക്കിയ രാമൻ രാജമന്നാൻ ഇപ്പോൾ മികച്ച ഏലം കർഷകനായി മാറിക്കഴിഞ്ഞു.
മഹാരാജാസ് കോളേജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ രാജാവിന് പൊതു പ്രവർത്തനത്തിനിടയിൽ തിരക്കുകൾ ഏറെയാണെങ്കിലും രണ്ടു വർഷത്തെ പരിപാലനം കൊണ്ട് വിളവെടുപ്പിലേയ്ക്ക് എത്തുന്ന ഏലകൃഷിക്കുള്ള പരിഗണന അൽപം പോലും കുറവില്ലന്ന് തോട്ടം കണ്ടാൽ മനസിലാകും.
സമുദായ അംഗങ്ങൾ വരുമാന ദായകമായ ആധുനിക കൃഷി രീതികളിലേയ്ക്കും തിരിയണമെന്ന സന്ദേശം കൂടിയാണ് താൻ ഇതിലൂടെ നൽകുന്നതെന്ന് രാജാവ് രാമൻ രാജമന്നാൻ പറയുന്നു.
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി പുനരുപയോഗിക്കാനുള്ള ശ്രമങ്ങൾ വിജയത്തിലേക്ക്…!ബാറ്ററികളുടെ വില കുറയുമോ ?
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികളിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ വേർതിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ വിജയം കാണുന്നതായി റിപ്പോർട്ടുകൾ. യു.കെ.യിലെ ടാവിസ്റ്റോക്കിലാണ് ഇതിനുള്ള ശ്രമങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുള്ളത്.
ബാറ്ററിയിൽ അടങ്ങിയിരിക്കുന്ന പ്ലാസ്റ്റിക്, സ്റ്റീൽ ,ലിഥിയം, നിക്കൽ, കോബാൾട്ട് , ഗ്രാഫൈറ്റ് എന്നിവയാണ് വേർതിരിച്ചെടുക്കുന്നത്. പുതിയ ബാറ്ററി നിർമിക്കാൻ കഴിയുന്ന വിലയേറിയ വസ്തുക്കളാണ് ഇങ്ങിനെ വേർതിരിച്ചെടുക്കുന്നത്. അന്താരാഷ്ട്ര എനർജി ഏജൻസിയുടെ കണക്കുകൾ പ്രകാരം 2023 ൽ വിറ്റഴിച്ച അഞ്ച് കാറുകളിൽ ഒന്ന് ഇലക്ട്രിക് ആയിരുന്നു.
വർഷം തോറും 35 ശതമാനം ഇലക്ട്രിക് കാറുകൾ വർധിക്കുകയും ചെയ്യുന്നു. ഇതോടെ ബാറ്ററികൾക്കും അവ നിർമിക്കാൻ ആവശ്യമായ വസ്തുക്കളുടേയും വില കുതിച്ചു കയറി. ഇതോടെ ബാറ്ററികൾ നിർമിക്കാനുള്ള ധാതുക്കൾ പലപ്പോഴും ലഭിക്കാതായി. ഇതോടെയാണ് ബാറ്ററികൾ പുനരുപയോഗിക്കാനുള്ള പരീക്ഷണങ്ങൾ നടന്നത്.
ഇംഗ്ലണ്ടിൽ നടന്ന പരീക്ഷണം വിജയമായിരുന്നു എന്നാണ് ബി.ബി.സി. ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ബാറ്ററി കാറുകളിൽ ബാറ്ററിയുടെ ചെലവാണ് വില നിർണയിക്കുന്നത്. പുനരുപയോഗിക്കാൻ കഴിയുന്നതോടെ ബാറ്ററി വിലയും ബാറ്ററി കാർ വിലയും കുറയും.
ബാറ്ററി പുനരുപയോഗിക്കാനുള്ള ശ്രമങ്ങൾ മുൻപേ ആരംഭിച്ചതാണെങ്കിലും കോവിഡ് സമ്പർക്ക വിലക്ക് കാലത്ത് പരീക്ഷണങ്ങളിൽ തടസം നേരിട്ടു. ബാറ്ററികൾ പുനരുപയോഗിക്കുന്നതോടെ മാലിന്യ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാകും.