web analytics

‘മോഹിനി’ക്ക് 17 കോടി രൂപ; ഓൺലൈൻ ലേലത്തിൽ ഏറ്റവും കൂടിയവിലയ്ക്ക് വിറ്റുപോയ ചിത്രമിത്

രാജാ രവിവര്‍മയുടെ ‘മോഹിനി’ എന്ന ചിത്രത്തിന് ലേലത്തില്‍ ലഭിച്ചത് 17 കോടി രൂപ. പുണ്ടോള്‍ ഗാലറിയാണ് 36.5 ഇഞ്ച് നീളവും 24.5 ഇഞ്ച് വീതിയുമുള്ള ഈ എണ്ണച്ചായാചിത്രം അടക്കം 71 കലാസൃഷ്ടികള്‍ ലേലത്തില്‍ വിറ്റത്. കാമുകന്റെ വരവും പ്രതീക്ഷിച്ച് ഊഞ്ഞാലാടുന്ന യുവതിയുടെ ചിത്രമാണ് ‘മോഹിനി’. 10 മുതൽ 15 കോടി രൂപ വരെയായിരുന്നു ഈ ചിത്രത്തിന് ഗാലറി വിലയിട്ടിരുന്നത്. എന്നാൽ, ലേലത്തിൽ പങ്കെടുത്ത വ്യക്തി 17 കോടി രൂപയ്ക്കാണ് ചിത്രം സ്വന്തമാക്കിയത്. ആരാണ് ചിത്രം വാങ്ങിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ഓൺലൈൻ ലേലത്തിൽ ഏറ്റവും കൂടിയവിലയ്ക്ക് വിറ്റുപോയത് ഈ ചിത്രമാണെന്ന് ഗാലറി ഉടമകൾ പറഞ്ഞു.

മുംബൈയില്‍ രവിവര്‍മ ആരംഭിച്ച പ്രസ് നടത്താനായി ജര്‍മനിയില്‍ നിന്നെത്തിയ ജര്‍മന്‍കാരനായ ഫ്രിറ്റ്സ് ഷ്ളിച്ചറിന്റെ കുടുംബത്തിന്റെ ശേഖരത്തിലുള്ളതാണ് ചിത്രം. നര്‍ത്തകിയും പാട്ടുകാരിയുമായ അഞ്ജനിബായ് മല്‍പെക്കറാണ് മോഹിനിക്ക് മോഡലായത്. കഴിഞ്ഞ വർഷം ഫെബ്രവരിയിൽ നടന്ന ലേലത്തിൽ രവിവർമയുടെ ‘യശോദ കൃഷ്ണൻ’ എന്ന ചിത്രം 38 കോടിക്ക് വിറ്റുപോയിരുന്നു.

Read More: വളർത്തു നായയുടെ വേർപാട് താങ്ങാനായില്ല; 12 വയസ്സുകാരി ആത്മഹത്യ ചെയ്തു

Read More: കണ്ണൂരില്‍ ടോറസ് ലോറി സ്‌കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

spot_imgspot_img
spot_imgspot_img

Latest news

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

Other news

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം കൊല്ലം: ഗതാഗത...

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ ആറുമാസം പ്രായമുള്ള...

‘സ്വകാര്യത ലംഘനം നടന്നിട്ടില്ല’; സ്പാർക്ക് വിവരങ്ങൾ ചോർന്നെന്ന ആരോപണം തള്ളി ഹൈക്കോടതി; സർക്കാരിന് ആശ്വാസം

സ്പാർക്ക് വിവരങ്ങൾ ചോർന്നെന്ന ആരോപണം തള്ളി ഹൈക്കോടതി സർക്കാർ ജീവനക്കാരുടെ ഫോൺ...

സർക്കാർ ആശുപത്രികളിൽ വൻ അഴിച്ചുപണി! ഡോക്ടർമാരുടെ ഒപി സമയം കൂട്ടി; പ്രതിഷേധവുമായി സംഘടനകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ...

വോട്ടില്ലേ? വിഷമിക്കേണ്ട! തിരഞ്ഞെടുപ്പിന് മുൻപ് ലിസ്റ്റിൽ പേര് ചേർക്കാൻ ഇതാ അവസാന വട്ടം; ഈ വഴി നോക്കൂ!

തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപായി വോട്ടർപ്പട്ടിക...

Related Articles

Popular Categories

spot_imgspot_img