web analytics

നാലു ദിവസം ഇടിമിന്നലോടു കൂടിയ മഴ പെയ്യും; കള്ളക്കടൽ മുന്നറിയിപ്പും ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ 4 ദിവസത്തേക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഈ മാസം പതിനഞ്ചാം തിയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

അതേസമയം സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ മൺസൂൺ മേയ് 27ന് എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിച്ചു. സാധാരണയെക്കാൾ അഞ്ച് ദിവസം നേരത്തെ മൺസൂൺ എത്തുമെന്നാണ് അറിയിപ്പിൽ പറയുന്നത്.

എന്നാൽ ചിലപ്പോൾ നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി. മേയ് 13ന് തെക്ക് ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിലാണ് കാലവർഷം ആദ്യമെത്തുക.

സംസ്ഥാനത്ത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു. 2018.6 മില്ലി മീറ്റർ മഴയാണ് സാധാരണയായി ഈ സീസണിൽ കേരളത്തിൽ ലഭിക്കേണ്ടത്.

കഴിഞ്ഞ സീസണിൽ 1748 മില്ലി മീറ്റർ മഴയാണ് ലഭിച്ചിരുന്നത്. ലഡാക്ക്, തമിഴ്നാട്, വടക്ക് കിഴക്കൻ ഇന്ത്യ ഒഴികെ രാജ്യത്ത് പൊതുവെ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് സൂചന.

ഇടിമിന്നൽ ജാഗ്രതാ നിര്‍ദേശങ്ങള്‍

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടണം.

വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും.

സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

കണ്ണൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം: ബിജെപി വനിതാ നേതാവിന്റെ വീടിന് നേരെ ആക്രമണം;

കണ്ണൂർ: തെരഞ്ഞെടുപ്പ് ചൂടിനിടയിൽ കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ സംഘർഷം പുകയുന്നു. പാട്യം...

രാജ്യത്ത് പാചകവാതക ക്ഷാമമില്ല; 5 കിലോ സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രം

രാജ്യത്ത് പാചകവാതക ക്ഷാമമില്ല; 5 കിലോ സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രം ന്യൂഡൽഹി:...

കേരളത്തിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. വരും ദിവസങ്ങളിൽ കേരളത്തിലുടനീളം...

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി!

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി! ന്യൂഡൽഹി:...

ടെഹ്‌റാനിൽ വ്യോമാക്രമണം; 13 മരണം: പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നില്ല

ടെഹ്‌റാനിൽ വ്യോമാക്രമണം; 13 മരണം: പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നില്ല ലോകം ഉറ്റുനോക്കുന്ന പശ്ചിമേഷ്യൻ...

Related Articles

Popular Categories

spot_imgspot_img