കനത്ത മഴ നാശം വിതക്കുന്ന കോട്ടയം ജില്ലയിൽ ഉരുൾപൊട്ടൽ. കോട്ടയം ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ഭാഗത്താണ് ഉരുൾപൊട്ടൽ ഉണ്ടായത് എന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം. ഉരുൾപൊട്ടലിൽ ഏഴ് വീടുകൾ തകർന്നു. നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി. ആളപായമില്ല. ഇന്നലെ മുതൽ കോട്ടയം ജില്ലയിൽ തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സ്ഥലങ്ങളിലും വെള്ളം കയറി. ഈരാറ്റുപേട്ട തലനാട് മണ്ണിടിച്ചിലിൽ രണ്ടു വീടുകൾ തകർന്നു. പലയിടത്തും വളർത്തു മൃഗങ്ങൾ മണ്ണിനടിയിൽപ്പെട്ട് ചത്തു. മലയോര പ്രദേശങ്ങളുടെ താഴ്ന്ന സ്ഥലങ്ങൾ മിക്കതും വെള്ളത്തിനടിയിലായി. പാലാ ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ മിക്ക വഴികളും വെള്ളം കയറി മുങ്ങിയ അവസ്ഥയിലാണ്.
Read also: മിന്നല്‍പ്പെയ്ത്തിൽ പൊലിഞ്ഞത് മൂന്ന് ജീവൻ, വന്‍ നാശനഷ്ടം; എറണാകുളത്തും കോട്ടയത്തും മഴ തുടരുന്നു