web analytics

കൊടുംചൂടിൽ ആശ്വാസമായി ഒടുവിൽ മഴയെത്തി; ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴലഭിക്കുമെന്നു പ്രവചനം ; നാല് ദിവസം ഇടിമിന്നൽ ജാഗ്രത

വരും ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം കേരളത്തിന് വലിയ ആശ്വാസമേകുന്നതാണ്. ഈ വിഷുക്കാലത്ത് കൊടുംചൂടിൽ ആശ്വാസമേകാൻ മഴയെത്തുമെന്നാണ് പ്രവചനം. ഏപ്രിൽ 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. നാളെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. മഴ സാധ്യതക്കൊപ്പം കേരളത്തിൽ ഈ ദിവസങ്ങളിൽ ഇടിമിന്നൽ ജാഗ്രതയും ഉണ്ടായിരിക്കും.

ജാഗ്രതാ നിർദ്ദേശങ്ങൾ

പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.
– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

Read also: വോട്ട് ചെയ്തില്ലെങ്കിൽ പൗരത്വം നഷ്ടപ്പെടുമെന്ന പ്രചാരണം; പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് വണ്ടികയറുന്നു; ഹോട്ടലുകളും അരിമില്ലുകളും സ്തംഭനത്തിൽ; പണി നിർത്തിവച്ചെന്നു മില്ലുടമകൾ

 

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു: എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

കൊച്ചി: നര്‍മത്തിലൂടെ ജീവിതത്തിന്റെ കയ്പും മധുരവും വെള്ളിത്തിരയില്‍ പകര്‍ത്തിയ മലയാള സിനിമയുടെ...

മ്ലാവ് ഇറച്ചി മുളകിട്ട് വറ്റിച്ചു; വേട്ടക്കേസിൽ രണ്ടുപേർ വനംവകുപ്പ് പിടിയിൽ

മ്ലാവ് ഇറച്ചി മുളകിട്ട് വറ്റിച്ചു; വേട്ടക്കേസിൽ രണ്ടുപേർ വനംവകുപ്പ് പിടിയിൽ ഇടുക്കി: ഇടുക്കി...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ; ശ്രീലങ്കൻ സ്വദേശി പിടിയിൽ

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ; ശ്രീലങ്കൻ സ്വദേശി പിടിയിൽ തിരുവനന്തപുരം: പത്മനാഭസ്വാമി...

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം കോഴിക്കോട്:...

മരിച്ച ശേഷവും മര്‍ദനം: ഇത്ര ഭീകരത കണ്ടിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്;നടുക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണന്റെ...

Related Articles

Popular Categories

spot_imgspot_img