ഇന്നെങ്കിലും പ്രവചനം സത്യമാകണേ എന്ന പ്രാർത്ഥനയിൽ മലയാളികൾ. മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏറ്റവും പുതിയ കാലാവസ്ഥ ബുള്ളറ്റിൻ അനുസരിച്ച് എറണാകുളം, ഇടുക്കി, പാലക്കാട്, കോട്ടയം, തൃശ്ശൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മിതമായതോ നേരിയതോ ആയ മഴയാണ് ഉണ്ടാവുക. എന്നാൽ ശക്തമായ ഇടിക്കും മിന്നലിനും കാറ്റിനും സാധ്യതകൾ പ്രവചിക്കുന്നു. അഞ്ചാം തീയതി വരെയുള്ള വിവിധ കാലാവസ്ഥ മുന്നറിയിപ്പുകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്. അതേസമയം പാലക്കാട് കോഴിക്കോട് തൃശൂർ ജില്ലകളിൽ പുറപ്പെടുവിച്ച ഊഷ്മ തരംഗ സാധ്യത ഇന്നും നിലനിൽക്കുന്നു.
