തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നതിനിടെ മഴ മുന്നറിയിപ്പ്. മൂന്നു ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും.
അതേസമയം കൊല്ലം, പാലക്കാട് ജില്ലയിൽ നിലവിലുള്ള താപനിലയെക്കാൾ 2- 3 ഡിഗ്രി സെൽഷ്യൽസ് വരെ ഉയർന്നേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.
Read Also: വീണ്ടും ദുരഭിമാന കൊല; യുവാവിനെ ഭാര്യ സഹോദരനും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊന്നു