ഈ ട്രെയിൻ ഇനി കൊലപാതകം-എറണാകുളം എക്സ്പ്രസ്സ് ! നാണക്കേടിൽ മുങ്ങി റെയിൽവേ

തെറ്റായ തർജ്ജമ മൂലം എട്ടിന്റെ പണി കിട്ടി റെയിൽവേ. ഹാട്ടിയ എറണാകുളം എക്സ്പ്രസിൽ ആണ് തർജ്ജമയിലെ വില്ലൻ കയറിക്കൂടിയത്. ട്രെയിനിൽ ഹാട്ടിയ എന്നത് കൊലപാതകം എന്നു തർജ്ജമ ചെയ്തു ബോഗിയിൽ എഴുതിയതാണ് വിനയായത്. ‘ശ് ശ് ശ്….ആരും അവരോട് പറയരുത്’ എന്ന കുറിപ്പോടെ ഒരു എക്‌സ് ഉപഭോക്താവാണ് റെയില്‍വെയ്ക്ക് പറ്റിയ അബദ്ധത്തിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ റെയിൽവേക്കെതിരെ വലിയ തോതിലുള്ള വിമർശനം ഉയർന്നു. ഹിന്ദിയിൽ ഹാട്ടിയ എന്നത് ഹത്യ എന്ന വാക്കായി തെറ്റിദ്ധരിച്ച് തർജ്ജമ ചെയ്യുകയായിരുന്നു. ഹിന്ദിയിൽ ഹത്യ എന്ന വാക്കിന്റെ അർത്ഥം കൊലപാതകം എന്നാണ്. മലയാളത്തിലാക്കിയ ഈ തർജ്ജമ ട്രെയിന്റെ ബോഗിയിൽ എഴുതിയതോടെയാണ് സംഭവം ആളുകൾ അറിഞ്ഞ് നാണക്കേടായത്. വിഷയം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൻ ചർച്ചയായതോടെ കൊലപാതകം എന്ന വാക്ക് റെയിൽവേ തന്നെ മഞ്ഞ പെയിന്റ് ഉപയോഗിച്ച് മായ്ച്ചു കളയുകയായിരുന്നു. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിക്ക് സമീപമുള്ള പട്ടണമാണ് ഹാട്ടിയ. ആഴ്ചയില്‍ ഒരിക്കൽ ഹാട്ടിയ-എറണാകുളം എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നു.

Read also: സംസ്ഥാനത്ത് പരക്കെ മഴ പെയ്തു; കേരളത്തെ രക്ഷിച്ച മഴയ്ക്കു പിന്നിൽ ‘മാഡൻ ജുലിയൻ ഓസിലേഷൻ’ പ്രതിഭാസം; പാലക്കാട് പൊള്ളുന്ന ചൂടിൽനിന്നും ആശ്വാസം

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

ലഹരിയുമായി മലയാളികളടക്കം ആറുപേർ പിടിയിൽ

ലഹരിയുമായി മലയാളികളടക്കം ആറുപേർ പിടിയിൽ ബെംഗളൂരു: ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്തു...

നയാരക്കുള്ള എണ്ണ വിതരണം നിർത്തി

നയാരക്കുള്ള എണ്ണ വിതരണം നിർത്തി റിയാദ്: ഇന്ത്യൻ എണ്ണക്കമ്പനിയായ നയാരക്കെതിരെയുള്ള യൂറോപ്യൻ യൂണിയൻ...

ലിസ്ബണിൽ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു: 15 പേർ കൊല്ലപ്പെട്ടു

ലിസ്ബണിൽ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു: 15 പേർ കൊല്ലപ്പെട്ടുപോർച്ചുഗലിലെ ലിസ്ബണിലെ വിനോദ...

മാരക വിഷമുള്ള ബ്ലൂ ഡ്രാ​ഗണുകൾ തീരത്തേക്ക്

മാരക വിഷമുള്ള ബ്ലൂ ഡ്രാ​ഗണുകൾ തീരത്തേക്ക് സ്പെയിനിലെ സമുദ്രതീരങ്ങളിൽ വിനോദസഞ്ചാരികളെ ആശങ്കപ്പെടുത്തുന്ന തരത്തിൽ...

തിരുത്തി, പൊലീസ് ഡ്രൈവർ പുതിയ പ്രതി

തിരുത്തി, പൊലീസ് ഡ്രൈവർ പുതിയ പ്രതി തിരുവല്ല: എ.ഐ.ജി. വിനോദ് കുമാറിന്റെ സ്വകാര്യവാഹനം...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Related Articles

Popular Categories

spot_imgspot_img