കോഴിക്കോട്: റെയിൽവേയുടെ കേബിൾ മുറിച്ചു മാറ്റിയതിനെത്തുടർന്ന് സംസ്ഥാനത്ത് സിഗ്നൽ സംവിധാനം തകരാറിലായി. വടകരയ്ക്കും മാഹിക്കും മധ്യേ പൂവാടൻഗേറ്റിനു സമീപത്താണ് സംഭവം. അതിക്രമത്തിൽ സംശയം തോന്നിയ അതിഥിത്തൊഴിലാളികളായ രണ്ടുപേരെ ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.(Railway signal cable cut off in vatakara)
സിഗ്നൽ സംവിധാനം തകരാറിലായതിനെ തുടർന്ന് ഏഴ് ട്രെയിനുകളാണ് വൈകിയത്. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൂവാടന്‍ ഗേറ്റിലെ കേബിള്‍ മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുറച്ച് കേബിള്‍ നഷ്ടപ്പെട്ടതായും ആര്‍പിഎഫ് അറിയിച്ചു.
റെയിൽവേയുടെ സിഗ്നൽവിഭാഗം സ്ഥലത്തെത്തി പത്തു മണിയോടെ കേബിൾ യോജിപ്പിച്ച് സിഗ്നൽ സംവിധാനം പുനഃസ്ഥാപിക്കുകയായിരുന്നു. സാധാരണ ഭൂമിക്ക് അടിയിലാണ് കേബിള്‍ ഉണ്ടാവുക. എന്നാൽ ഇവിടെ അടിപ്പാത നിര്‍മാണം നടക്കുന്നതിനാല്‍ കേബിള്‍ പുറത്താണുള്ളത്.
Read Also: 22.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ