കൊച്ചി: കള്ളപ്പണ ആരോപണത്തെ തുടർന്ന് പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ നടത്തിയ പരിശോധനയിൽ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ നൽകിയ പരാതിയിലാണ് നടപടി. കേസിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി പ്രതികരിച്ചു. (Raid at Congress women leaders room; women’s commission sought report)
എന്നാൽ മുറികളിലുണ്ടായിരുന്ന വനിത നേതാക്കൾ പരാതി നൽകിയിട്ടില്ലെന്നും സതീദേവി കൂട്ടിച്ചേർത്തു. കെപിഎം ഹോട്ടലിൽ നടന്ന പാതിരാ പരിശോധനയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് കോൺഗ്രസ് വനിതാ നേതാക്കൾ പരാതി നൽകിയിരുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയുമാണ് ഡിജിപിക്കു പരാതി നൽകിയത്.
വനിതാ പൊലീസ് ഇല്ലാതെ മുറിയിൽ പ്രവേശിക്കാൻ ശ്രമിച്ചെന്നും നിയമങ്ങൾ പാലിക്കാതെയാണ് പൊലീസ് ഇടപെട്ടതെന്നും പരാതിയിൽ ആരോപിച്ചിരുന്നു. സംഭവത്തിൽ സമഗ്രാന്വേഷം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഓര്‍ക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല; പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ തിരികെ കിട്ടിയത് നാലു ജീവനുകൾ; മൂന്നും അഞ്ചും 12 ഉം വയസ്സുള്ള കുട്ടികളുടെ പേടിച്ച മുഖങ്ങള്‍ ചിരിച്ചു കണ്ട സന്തോഷത്തിലാണ് കൊച്ചിയിലെ ഈ പൊലീസ് ഉദ്യോഗസ്ഥര്‍