‘ചാറ്റുകളും ശബ്ദ സന്ദേശങ്ങളും ആര്‍ക്കും വ്യാജമായി സൃഷ്ടിക്കാനാകും, യുവനടി ഇപ്പോഴും അടുത്ത സുഹൃത്ത്’ ; രാഹുൽ മാങ്കൂട്ടത്തിൽ

‘ചാറ്റുകളും ശബ്ദ സന്ദേശങ്ങളും ആര്‍ക്കും വ്യാജമായി സൃഷ്ടിക്കാനാകും, യുവനടി ഇപ്പോഴും അടുത്ത സുഹൃത്ത്’ ; രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ രാജി ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു.

പുറത്തുവന്ന ചാറ്റുകളും ശബ്ദ സന്ദേശങ്ങളും ഇന്നത്തെ കാലത്ത് ആര്‍ക്കും വ്യാജമായി സൃഷ്ടിക്കാനാകുന്നതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചൂണ്ടിക്കാട്ടി.

രാഹുലിന്റെ വാക്കുകൾ:

എനിക്കെതിരെ ആരോപണം ഉന്നയിച്ച യുവനടി എന്റെ അടുത്ത സുഹൃത്താണ്. ഇപ്പോഴും സൗഹൃദം തുടരുന്നുണ്ട്. അവര്‍ എന്നെ കുറിച്ചാണ് പറഞ്ഞതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

ഈ രാജ്യത്തിന്റെ നിയമവിരുദ്ധമായി ഒരു കാര്യവും ചെയ്തിട്ടില്ല. നിയമവിരുദ്ധമായി എന്തെങ്കിലും പ്രവര്‍ത്തിച്ചതായി ആരും പരാതി നല്‍കിയിട്ടില്ല.

പരാതി ഉണ്ടാകുന്ന പക്ഷം അത് തെളിയിക്കാന്‍ അത്തരത്തില്‍ ആരെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ. ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചു എന്നൊരു പരാതി ആരങ്കിലും കൊടുത്തിട്ടുണ്ടോ. ശബ്ദസന്ദേശങ്ങള്‍ ഉണ്ടാക്കാന്‍ ഇന്നത്തെ കാലത്ത് ആര്‍ക്കും കഴിയും.

കോണ്‍ഗ്രസിന്റെ അനുഭാവിയായ വ്യക്തി എന്റെ പേര് പറഞ്ഞോ. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനല്ലേ ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ഏതെങ്കിലും പോലീസ് സ്‌റ്റേഷനില്‍ എനിക്കെതിരെ പരാതിയുണ്ടോ.

ഹണി ഭാസ്‌കരന് തെളിയിക്കാന്‍ സാധിക്കുമോ. രണ്ടുപേര്‍ സംസാരിക്കുന്നത് തെറ്റാണെങ്കില്‍ അവര്‍ ചെയ്തതും തെറ്റാണ്. ഹണി ഭാസ്‌കരന് ആക്ഷേപമുണ്ടെങ്കില്‍ അവരത് തെളിയിക്കട്ടെ.

സംസ്ഥാനസര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളും ആക്ഷേപങ്ങളും ചര്‍ച്ച ചെയ്യേണ്ട സമയത്ത് അതില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ് ഇത്തരം പ്രവൃത്തികളിലൂടെ ചെയ്യുന്നത്.

ഈ പാര്‍ട്ടിയ്ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാന്‍ സമ്മതിക്കാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിനിധിയാണ് ഞാന്‍.

എന്നെ ന്യായീകരിച്ചുകൊണ്ടിരിക്കുകയല്ല പാര്‍ട്ടിപ്രവര്‍ത്തകരുടെ ബാധ്യത. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണ്.’ അടുരിലെ വീട്ടില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.

‘എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടി, ആരോപണമുന്നയിച്ച പെൺകുട്ടി മകളെപോലെ’; യുവനേതാവിനെ കൈവിട്ട് വി.ഡി സതീശൻ

തിരുവനന്തപുരം: യുവ നേതാവിനെതിരായി ഉയർന്ന ആരോപണത്തിൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.

ആരെതിരെയായാലും, എത്ര വലിയ നേതാവായാലും, പാർട്ടി ഗൗരവമായി സമീപിക്കുമെന്നും വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

“ആരോപണമുന്നയിച്ച പെൺകുട്ടി മകളെ പോലെയാണ്. വിഷയം അതീവ ഗൗരവമുള്ളതാണ്. പരിശോധിച്ച് നടപടിയെടുക്കും.

വ്യക്തിപരമായി ആരും പരാതിയുമായി എത്തിയിട്ടില്ല. ഇപ്പോഴാണ് ഗൗരവമുള്ള പരാതി ലഭിച്ചത്. അതനുസരിച്ച് പാർട്ടി നടപടി സ്വീകരിക്കും,” എന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

പാർട്ടിയിലെ നേതാക്കളെതിരെയായാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം ആവർത്തിച്ചു. “ഒരു സന്ദേശം മാത്രം അയച്ചാൽ ഒരാളെ കുറ്റക്കാരനാക്കാൻ കഴിയില്ല.

ലഭിച്ച പരാതിയുടെ ഗൗരവം അനുസരിച്ച് ഇതിനുമുമ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചില മാധ്യമങ്ങൾ തന്നെ കൂടി ഇരയാക്കാൻ ശ്രമിച്ചുവെന്നും” സതീശൻ ആരോപിച്ചു.

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടി സ്വീകരിക്കാനുള്ള സാധ്യത ഉയർന്നിട്ടുണ്ട്. വിഷയത്തിൽ കോൺഗ്രസ് നേതൃത്വം കടുത്ത അസന്തോഷത്തിലാണ് എന്നതാണ് സൂചന.

Summary:
Rahul Mankootathil responded to the allegations against him, stating that no one has asked for his resignation.



spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക്...

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വകാര്യ...

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

അത്തം വെളുത്താൽ ഓണം കറുക്കും

അത്തം വെളുത്താൽ ഓണം കറുക്കും തിരുവനന്തപുരം: ഓണ ദിവസങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്ത് ശക്തമായ...

Related Articles

Popular Categories

spot_imgspot_img