സപ്ലൈകോ വില്‍പ്പന ശാലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്ന സര്‍ക്കുലറില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാര്‍ അഭിപ്രായ പ്രകടനം നടത്തരുതെന്ന് പറഞ്ഞ സിഎംഡി ശ്രീറാം വെങ്കിട്ടരാമനെ രാഹുല്‍ മാങ്കൂട്ടത്തില്‍ വെല്ലുവിളിക്കുന്നു.
‘എന്നാല്‍ അതൊന്നു കാണണമല്ലോ ശ്രീറാം സാറെ….സപ്ലൈക്കോയില്‍ വരുകയും ചെയ്യും, ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്യും, സപ്ലൈക്കോയിലെ ദാരിദ്ര്യം നാടിനെ അറിയിക്കുകയും ചെയ്യും….പാക്കലാം…!’. രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനെത്തുടർന്ന് യൂത്ത് കോൺഗ്രസ് പ്രാവർത്തകർ വയനാട്ടിൽ സപ്ലൈകോയിലെത്തി. ഇതിൻെറ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കടയിലെത്തി എന്തൊക്കെ സാധനങ്ങളാണ് ഉള്ളതെന്ന് തിരക്കിയ രാഹുൽ തുടർന്ന് ശ്രീറാമിനെ ശക്തമായി വിമർശിച്ചു. ദൃശ്യങ്ങൾ പകർത്താൻ പാടില്ല എന്ന് സർക്കുലർ ഇറക്കുന്നതിനു പകരം ആളുകൾക്ക് ജീവിക്കാൻ ആവശ്യമായ സാധനങ്ങൾ എത്തിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.’ ദൃശ്യങ്ങൾ പകർത്താൻ പാടില്ല എന്ന് പറഞ്ഞാൽ, ശ്രീറാമിന്റെ ജീവിത പങ്കാളി കലക്ടറായിരിക്കുന്ന സ്ഥലത്തുതന്നെ വന്നിട്ട് ദൃശ്യങ്ങൾ പകർത്തും”. രാഹുൽ പറഞ്ഞു.
സപ്ലൈകോ വില്‍പ്പന ശാലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്നാണ് സര്‍ക്കുലര്‍. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാര്‍ അഭിപ്രായ പ്രകടനം നടത്തരുതെന്നും സിഎംഡി ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കുലറിലുണ്ട്.
വിവിധ വില്‍പ്പന ശൃംഖലകളുമായി മത്സരമുള്ളതിനാല്‍ വാണിജ്യതാല്‍പ്പര്യം സംരക്ഷിക്കാനെന്ന പേരിലാണ് വിലക്ക്.