web analytics

കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു; രണ്ടാമത്തെ ബലാത്സം​ഗ കേസിൽ മൊഴി നൽകി പരാതിക്കാരി

കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു; രണ്ടാമത്തെ ബലാത്സം​ഗ കേസിൽ മൊഴി നൽകി പരാതിക്കാരി

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ ബലാത്സംഗ കേസിൽ പരാതിക്കാരി അന്വേഷണ സംഘത്തിന് മൊഴി നൽകി.

കരഞ്ഞ് കാലുപിടിച്ചിട്ടും രാഹുൽ ബലാത്സംഗം നടത്തിയതായി യുവതി മൊഴിയിൽ വ്യക്തമാക്കി. പല തവണ ഭീഷണിപ്പെടുത്തി വീണ്ടും വിളിച്ചുവെന്നും ഭയന്നതിനാലാണ് ഇത്രയും നാൾ അത് വെളിപ്പെടുത്താൻ കഴിഞ്ഞില്ലെന്നും യുവതി പറഞ്ഞു.

പരാതിക്കാരിയുടെ മൊഴി എസ്.പി പൂങ്കുഴലി എടുത്തു. അവർക്കൊപ്പം ഡിജിറ്റൽ തെളിവുകളും കോടതിയിൽ സമർപ്പിച്ചതായി റിപ്പോർട്ടുണ്ട്.

23 വയസുകാരിയായ യുവതിയാണ് രാഹുലിനെതിരെ കെപിസിസിക്ക് ഇമെയിൽ വഴി പരാതി നൽകിയത്. തുടർന്ന് കെപിസിസി പരാതി പോലീസിന് കൈമാറുകയായിരുന്നു.

ഈ കേസിലാണ് മുൻകൂർ ജാമ്യാപേക്ഷയുമായി രാഹുൽ കോടതിയിൽ ഹാജരായത്. ആദ്യം നിയമനടപടികൾക്ക് സഹകരിക്കാൻ ആഗ്രഹമില്ലെന്ന നിലപാട് പെൺകുട്ടി എടുത്തിരുന്നെങ്കിലും ആദ്യ കേസ് പുറത്തുവന്നതോടെ പരാതി നിയമപരമായി നേരിടാൻ അവർ തയ്യാറായി.

രണ്ടാമത്തെ കേസിലുള്ള രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.

ആദ്യ കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞിരിക്കുന്ന രണ്ടാമത്തെ കേസിൽ കോടതി നടത്തുന്ന വാദം നിർണായകമാകും.

കേസിൽ വിശദമായ വാദം കേൾക്കാനും കേസ് ഡയറി ഹാജരാക്കാനുമാണ് കോടതി മുമ്പ് നിർദേശിച്ചിരുന്നത്. കേസ് അടുത്തത് ഈ മാസം 15നാണ് പരിഗണിക്കുന്നത്.

ബലാത്സംഗ കേസിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യേപക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

ആദ്യത്തെ ബലാത്സംഗക്കേസിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹൈക്കോടതി രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞത്. മുൻ‌കൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് വരെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും കേസ് ഇനി പരിഗണിക്കുക. കേസിൽ വിശദമായ വാദം കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കി. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്.

കേസ് വീണ്ടും ഈ മാസം 15ന് പരിഗണിക്കും. കഴിഞ്ഞ വ്യാഴാഴ്ച കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി അപേക്ഷ തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.

🔻 English Summary

A second rape complainant has given her statement against Palakkad MLA Rahul Mankootathil. The 23-year-old woman stated that Rahul sexually assaulted her despite her begging and crying, and that he repeatedly threatened her. She submitted digital evidence to the authorities.

The complaint was initially emailed to the KPCC, which later forwarded it to the police. Rahul has applied for anticipatory bail in this case, and the Thiruvananthapuram Principal Sessions Court will consider the plea today. Meanwhile, the High Court has temporarily stayed his arrest in the first rape case. Further hearings are scheduled for December 15.

rahul-mankootathil-second-rape-case-statement

Rahul Mankootathil, rape case, Kerala politics, KPCC, anticipatory bail, police investigation, Kerala news

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച്...

ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍ തിരുവനന്തപുരം: ശബരിമല സ്വർണ...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

Other news

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

വീട്ടിൽ നിന്നു പോയ ഭാര്യ തിരിച്ചെത്താൻ താമസിക്കുന്നു; ജിപിഎസ് ട്രാക്കർ തപ്പിച്ചെന്ന ഭർത്താവ് കണ്ട കാഴ്ച…!

വീട്ടിൽ നിന്നുപോയ ഭാര്യ തിരിച്ചെത്താൻ താമസിക്കുന്നു; ജിപിഎസ് ട്രാക്കർ തപ്പിച്ചെന്ന ഭർത്താവ്...

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ ഈരിത്തെറിച്ചു; അപകടം വാമനപുരത്ത്

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ ഈരിത്തെറിച്ചു; അപകടം വാമനപുരത്ത് തിരുവനന്തപുരം:...

ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാലും ഇവർക്ക് ജോലി പോകില്ല; ഈ 219 പേർക്ക് ജോലിയിൽ തുടരാം

ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാലും ഇവർക്ക് ജോലി പോകില്ല; ഈ 219 പേർക്ക് ജോലിയിൽ...

ആലുവ റെയിൽവേ സ്റ്റേഷനിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് ചാടുമെന്നു യുവാവിന്റെ ഭീഷണി; വൻ അപകടം ഒഴിവായത് ഇങ്ങനെ:

ആലുവ റെയിൽവേ സ്റ്റേഷനിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് ചാടുമെന്നു യുവാവിന്റെ ഭീഷണി കൊച്ചി:...

Related Articles

Popular Categories

spot_imgspot_img