web analytics

പുലര്‍ച്ചെ തിരുവല്ലയിലെ ഹോട്ടലിൽ… രാഹുലുമായി തെളിവെടുപ്പിന് എസ്‌ഐടി; കനത്ത സുരക്ഷ

പുലര്‍ച്ചെ തിരുവല്ലയിലെ ഹോട്ടലിൽ… രാഹുലുമായി തെളിവെടുപ്പിന് എസ്‌ഐടി; കനത്ത സുരക്ഷ

പത്തനംതിട്ട: ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി, പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഇന്ന് തെളിവെടുപ്പ് നടത്തുന്നു.

പത്തനംതിട്ട എ.ആർ. ക്യാംപിൽ നിന്ന് രാവിലെ ആറുമണിയോടെയാണ് രാഹുലുമായി അന്വേഷണ സംഘം പുറപ്പെട്ടത്.

പരാതിയിൽ യുവതിയെ പീഡിപ്പിച്ചതായി പറയുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ചാണ് പ്രധാനമായും തെളിവെടുപ്പ് നടത്തുന്നത്.

കനത്ത പൊലീസ് സുരക്ഷയോടെയാണ് സംഘം സ്ഥലങ്ങളിലേക്ക് നീങ്ങിയത്. തെളിവെടുപ്പ് നടക്കുന്ന കേന്ദ്രങ്ങളിൽ വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കോടതി രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

ഇതിന്റെ ഭാഗമായി രാഹുലിന്റെ വീട്ടിലും, പാലക്കാട്ടും എത്തിച്ച് കൂടി തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അന്വേഷണത്തോട് രാഹുൽ സഹകരിക്കുന്നില്ലെന്ന് എസ്‌ഐടി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ലഭിക്കുമെന്ന നിഗമനത്തിലാണ് പൊലീസ്.

രാഹുൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഇതിനകം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്ത പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നാണ് ഫോൺ പിടിച്ചെടുത്തത്.

ഫോണിൽ പ്രധാന വിവരങ്ങൾ ഉണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

മൂന്നാമത്തെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച രാത്രി 12.30ഓടെ പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്ന് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

English Summary:

A Special Investigation Team has begun evidence collection with MLA Rahul Mankootathil, who is in police custody in a rape case. The team left from the Pathanamthitta AR Camp early morning and reached a hotel in Thiruvalla, where the alleged assault took place. Police are conducting the probe under heavy security, including scientific examination of the mobile phone recovered during Rahul’s arrest in Palakkad.

rahul-mankootathil-rape-case-sit-evidence-collection

Pathanamthitta, Rahul Mankootathil, Rape Case, SIT Investigation, Kerala Police, Evidence Collection, Thiruvalla, Palakkad

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

ഫ്‌ളാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; ഷിബു ബേബി ജോണിനെതിരെ പൊലീസ് കേസ്

ഫ്‌ളാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; ഷിബു ബേബി...

ഇംപീച്ച്മെന്റ് നടപടിക്കെതിരായ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഇംപീച്ച്മെന്റ് നടപടിക്കെതിരായ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി ന്യൂഡല്‍ഹി: ഔദ്യോഗിക...

കട്ടിലിൽ കെട്ടിയിട്ടു, കണ്ണിൽ മുളകുപൊടി വിതറി; കൊല്ലം ശാസ്‌താംകോട്ടയിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി

മാനസിക ദൗർബല്യമുള്ള യുവാവിനെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളി...

നടിയെ അക്രമിച്ച കേസ്:മെമ്മറി കാർഡ് തുറന്ന 2 പേർക്കെതിരെ നടപടി വന്നേക്കും

നടിയെ അക്രമിച്ച കേസ്:മെമ്മറി കാർഡ് തുറന്ന 2 പേർക്കെതിരെ നടപടി വന്നേക്കും കൊച്ചി:...

ഭാരതപ്പുഴയിൽ ഇനി ഭക്തിയുടെ ആറാട്ട്; കേരളത്തിന്റെ കുംഭമേളയ്ക്ക് ഇന്ന് തുടക്കമാകും

ഭാരതപ്പുഴയിൽ ഇനി ഭക്തിയുടെ ആറാട്ട്; കേരളത്തിന്റെ കുംഭമേളയ്ക്ക് ഇന്ന് തുടക്കമാകും തിരുനാവായ: കേരളത്തിന്റെ...

അകാലത്തിൽ പൊലിഞ്ഞ ‘വെള്ളിനക്ഷത്രം’; അസാധാരണമായ അഭിനയ ചാരുതയുള്ള ആ അത്ഭുത ബാലികയെ ഓർത്ത് വിനയൻ

അകാലത്തിൽ പൊലിഞ്ഞ ‘വെള്ളിനക്ഷത്രം’; അസാധാരണമായ അഭിനയ ചാരുതയുള്ള ആ അത്ഭുത ബാലികയെ...

Related Articles

Popular Categories

spot_imgspot_img