ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല
തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചില്ല. വിശദമായ വാദങ്ങൾ കേട്ട ശേഷം തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യഹർജി തള്ളുകയായിരുന്നു. മജിസ്ട്രേറ്റ് അരുന്ധതി ദിലീപാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ദിവസം അടച്ചിട്ട കോടതിമുറിയിൽ പ്രതിഭാഗവും പ്രോസിക്യൂഷനും തമ്മിൽ നീണ്ട വാദപ്രതിവാദങ്ങൾ നടന്നിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എം.ജി. ദേവിയാണ് ഹാജരായത്.
അതിജീവിതയുടെ വിവരങ്ങൾ പുറത്താകാതിരിക്കാൻ വാദം അടച്ചിട്ട കോടതിമുറിയിൽ നടത്തണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ അപേക്ഷ സമർപ്പിച്ചിരുന്നു.
മജിസ്ട്രേറ്റ് പ്രതിഭാഗം അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറിനോട് അടച്ചിട്ട കോടതിമുറിയിൽ വാദം വേണമോയെന്ന് ചോദിച്ചതിനെ തുടർന്ന്, പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം അങ്ങനെ നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഇതോടെ കേസുമായി ബന്ധമില്ലാത്ത എല്ലാവരെയും കോടതിമുറിയിൽ നിന്ന് പുറത്താക്കിയ ശേഷമാണ് വാദം പൂർത്തിയാക്കിയത്.
English Summary
The Judicial First Class Magistrate Court in Thiruvalla denied bail to MLA Rahul Mankootathil in a sexual assault case after hearing detailed arguments from both sides. Magistrate Arundhathi Dileep rejected the bail plea following in-camera proceedings, held to protect the survivor’s identity, as requested by the prosecution.
rahul-mankootathil-mla-bail-denied-sexual-assault-case
Rahul Mankootathil, MLA, bail denied, sexual assault case, Thiruvalla court, Kerala news, judiciary









