രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയേക്കും
ഡൽഹി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്.
എംഎൽഎക്കെതിരായ ആരോപണത്തിൽ എഐസിസി വിവരങ്ങൾ തേടി. നേതൃത്വത്തിന് കിട്ടിയ പരാതികൾ അന്വേഷിച്ച് നടപടിയെടുക്കാൻ ദീപ ദാസ്മുൻഷി കെപിസിസി നേതൃത്വത്തിന് കൈമാറി.
ആരോപണങ്ങൾ പുറത്ത് വരും മുൻപേയും രാഹുലിനെതിരെ എഐസിസിക്ക് പരാതികൾ കിട്ടിയിരുന്നതായാണ് വിവരം.
ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള കോൺഗ്രസ് നേതൃത്വത്തിൻ്റെ നീക്കം.
യുവ നേതാവിനെതിരെ യുവ നടി നടത്തിയ വെളിപ്പെടുത്തല്‍ ആണ് വ്യാപക ചർച്ചക്ക് വഴി വെച്ചത്. ഇവർ ആരോപണം ഉന്നയിച്ചത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയെന്നാണ് സോഷ്യല്‍ മീഡിയയില്‍ അടക്കമുള്ള ചർച്ചാ വിഷയം.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എഴുത്തുകാരി ഹണി ഭാസ്‌കരന്‍ രംഗത്തെത്തി. ‘രാഹുല്‍ മാങ്കൂട്ടം-അനുഭവം’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ഹണി ഭാസ്‌കരന്‍ തുറന്നെഴുതിയത്.
‘ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂമെടുക്കാം, വരണം’; യുവനേതാവിനെതിരെ ഗുരുതര ആരോപണവുമായി നടി
കൊച്ചി: യുവനേതാവിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ നടി റിനി ആൻ ജോർജ് രംഗത്ത്. അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നതു പോലുള്ള മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.
‘ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂം എടുക്കാം, വരണമെന്ന് പറഞ്ഞു എന്നാണ് യുവനേതാവ് പറഞ്ഞത്. അശ്ലീല സന്ദേശമയക്കുന്നത് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പോയി പറയ്, പോയി പറയ് എന്നായിരുന്നു പ്രതികരണമെന്നും റിനി ആൻ പറയുന്നു.
എന്നാൽ നേതാവിന്റെ പേരോ രാഷ്ട്രീയ പാർട്ടിയോ എടുത്തു പറയാൻ ആഗ്രഹിക്കുന്നില്ലെന്നും ഒരു പാർട്ടിയെയും തേജോവധം ചെയ്യാനല്ല തുറന്നു പറയുന്നതെന്നും നടി വ്യക്തമാക്കി.
സമൂഹമാധ്യമം വഴിയാണ് യുവനേതാവിനെ പരിചയപ്പെട്ടതെന്ന് നടി പറയുന്നു. എന്നാൽ കണ്ടിട്ടു പോലുമില്ലാത്ത തനിക്ക് മോശപ്പെട്ട മെസേജുകൾ അയച്ചത് ഞെട്ടിക്കുന്ന കാര്യം തന്നെയായിരുന്നു എന്നും അത്തരമൊരു ആളിൽനിന്ന് ഇങ്ങനെയൊരു അനുഭവം പ്രതീക്ഷിച്ചിരുന്നില്ലെന്നും റിനി കൂട്ടിച്ചേർത്തു.
‘‘ഇങ്ങനെയാകരുത്, വളർന്നു വരുന്ന ഒരു യുവനേതാവാണ്, സമൂഹത്തിന് മാതൃകയാകേണ്ട ആളാണ് എന്നു ഞാൻ തുടക്കത്തിൽ അയാളെ ഉപദേശിച്ചിരുന്നു.
അപ്പോഴും അയാൾ പറഞ്ഞത് വലിയ സ്ത്രീ പീഡനക്കേസിലൊക്കെപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് എന്തു സംഭവിച്ചു എന്നാണ്’’– എന്നും നടി വ്യക്തമാക്കി.
ചാനൽ ചർച്ചകളിലും സമരമുഖങ്ങളിലൊക്കെ സ്ഥിരം കാണുന്ന ആളാണ് നേതാവെന്നും നടി പറയുന്നുണ്ട്. അയാളുടെ പ്രസ്ഥാനത്തിന് ധാർമികയുണ്ടെങ്കിൽ അയാളെപ്പോലുള്ള യുവനേതാക്കളെ നിയന്ത്രിക്കാൻ തയാറാകണമെന്നും നടി പറഞ്ഞു.
ഇയാൾ ഉൾപ്പെട്ട പ്രസ്ഥാനം ഇനിയെങ്കിലും ഉത്തരവാദിത്തം കാണിക്കണം. ഹൂ കെയേഴ്സ് എന്ന് തന്നെയാണ് അയാളുടെ ഇപ്പോഴത്തെയും നിലപാടെന്നും പേര് പറഞ്ഞാലും ഒരു നീതിയും കിട്ടില്ലെന്ന് ഉറപ്പാണെന്നും റിനി ആൻ ജോര്‍ജ് കൂട്ടിച്ചേർത്തു.
Summary: Reports suggest that Palakkad MLA Rahul Mankootathil may be removed from the post of Youth Congress state president following allegations against him. AICC has sought details, and Deepa Dasmunshi has handed over complaints to KPCC leadership for further action.