ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് പരുക്ക്. ഡൽഹി ജന്തർമന്ദിറിലെ പ്രതിഷേധത്തിനിടെ നടന്ന ലാത്തി ചാർജിലാണ് രാഹുലിനു പരുക്കേറ്റത്. രാഹുലിനെ കൂടാതെ നിരവധി പേർക്ക് ലാത്തി ചാർജിൽ പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.(Rahul Mamkootathil injured in Lathi Charge)
പാർലമെന്റ് മാർച്ച് എന്ന നിലയ്ക്കാണ് യൂത്ത് കോൺഗ്രസ് നേതൃത്വം പ്രതിഷേധം നടത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്മാർ പ്രസംഗിച്ചു. തുടർന്ന് ബാരിക്കേഡുകൾ അടക്കം മറികടന്ന് നേതാക്കളും പ്രവർത്തകരും പ്രതിഷേധിച്ചതിനെ തുടർന്ന് പൊലീസ് ലാത്തി ചാർജ് നടത്തുകയായിരുന്നു.
Read Also: ചില്ലറ തർക്കം; കെ എസ് ആർ ടി സി ബസിൽ കണ്ടക്ടറുടെ കൈ കടിച്ചു മുറിച്ച് യാത്രക്കാരൻ
Read Also: ആ ശബ്ദം നിശബ്ദമാക്കപ്പെടേണ്ടതല്ല; അരുന്ധതി റോയിക്ക് പെൻ പിന്റർ പുരസ്കാരം