web analytics

വിദ്യാർഥികൾക്ക് ഭക്ഷണം നൽകിയത് പഴയ കടലാസ് നിലത്തിട്ട്

വിദ്യാർഥികൾക്ക് ഭക്ഷണം നൽകിയത് പഴയ കടലാസ് നിലത്തിട്ട്

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ഹുല്ലാപൂർ സർക്കാർ സ്കൂളിൽ കുട്ടികൾക്ക് പഴയ കടലാസിൽ ഭക്ഷണം വിളമ്പിയ സംഭവം വിവാദമാകുന്നു.

സ്കൂളിൽ പാത്രങ്ങളുടെയും ജീവനക്കാരുടെയും കുറവിനെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി കടലാസിലാണ് കുട്ടികൾക്ക് ഭക്ഷണം നൽകിയിരുന്നതെന്ന് റിപ്പോർട്ട്.

പുറത്തുവന്ന വീഡിയോയിൽ അധ്യാപകരെ കാണാനില്ല. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണം ഉത്തരവിട്ടിട്ടുണ്ട്.

ഭക്ഷണം വിളമ്പാൻ കരാറെടുത്ത സ്വയംസഹായ സംഘം സസ്‌പെൻഡ് ചെയ്യപ്പെട്ടപ്പോൾ, സ്കൂൾ ഹെഡ്മാസ്റ്ററിന് കാരണം കാണിക്കൽ നോട്ടീസും നൽകി.

ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഭോഗിറാം ധാക്കഡിനെയും സസ്‌പെൻഡ് ചെയ്തു.

സംഭവത്തെ തുടർന്ന് സംസ്ഥാനത്തുടനീളവും രാജ്യതലത്തിലും വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ചു.

വീഡിയോ എക്സിൽ പങ്കുവെച്ച രാഹുൽ പറഞ്ഞു, “ഈ കാഴ്ച എന്റെ ഹൃദയം തകർത്തു. ഇരുപത് വർഷമായി ഭരിക്കുന്ന ബിജെപി കുട്ടികളുടെ പ്ലേറ്റുകൾ പോലും അപഹരിച്ചിരിക്കുന്നു.

അവരുടെ വികസനം വെറും മിഥ്യയാണ്.” പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ലജ്ജിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

പുറത്തുവന്ന വീഡിയോയിൽ അദ്ധ്യാപകരെ കാണുന്നില്ല. സംഭവത്തിൽ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കൂടുതൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നാണ് അധികൃതർ അറിയിച്ചത്. ഭക്ഷണം വിളമ്പാൻ കരാറെടുത്ത സ്വയംസഹായ സംഘത്തെ സസ്പെൻഡ് ചെയ്തു.

സ്കൂളിലെ പ്രധാന അദ്ധ്യാപകന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. സ്കൂളിന്റെ ചുമതലയുള്ള ഭോഗിറാം ധാക്കഡിനെയും ജില്ലാ വിദ്യാഭ്യാസ ഓഫീസർ സസ്‌പെൻഡ് ചെയ്തു.

സംഭവം വിവാദമായതോടെ സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും വലിയ രീതിയിലുളള വിമർശനങ്ങളാണ് ഉയരുന്നത്.

സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്ക് പോഷകസമൃദ്ധവും ശുചിത്വവുമുള്ള ഭക്ഷണം നൽകാൻ ഉദ്ദേശിച്ചുള്ള പ്രധാൻമന്ത്രി പോഷൺ ശക്തി നിർമ്മാൺ (പിഎം പോഷൺ) പദ്ധതിയുടെ പോരായ്മകളാണ് ഉയർന്നതെന്നാണ് ആരോപണം.

സംഭവത്തിന്റെ വീഡിയോ രാഹുൽഗാന്ധിയും എക്സിൽ പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രിയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും ലജ്ജിക്കണമെന്നും അദ്ദേഹം കുറിച്ചു.

വീഡിയോ തന്റെ ഹൃദയം തകർത്തെന്നും മദ്ധ്യപ്രദേശിലേക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. 20 വർഷത്തിലധികമായി ഭരിക്കുന്ന ബിജെപി സർക്കാർ കുട്ടികളുടെ പ്ലേറ്റുകൾ പോലും അപഹരിച്ചെന്നും ഇവരുടെ വികസനം വെറും മിഥ്യയാണെന്നും രാഹുൽ പരിഹസിച്ചു

English Summary:

A video from a government school in Shivpuri, Madhya Pradesh, showing students eating meals on paper due to a shortage of plates and staff, has sparked outrage. Authorities have suspended those responsible and ordered an inquiry. Rahul Gandhi criticized Prime Minister Narendra Modi, calling it shameful that children are being deprived of basic dignity, and said he would visit Madhya Pradesh soon.

Rahul Gandhi slams Modi over MP school paper meal scandal

Rahul Gandhi, Narendra Modi, Madhya Pradesh, Shivpuri, PM Poshan Scheme, BJP, School Meal, Education, Controversy

spot_imgspot_img
spot_imgspot_img

Latest news

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

Related Articles

Popular Categories

spot_imgspot_img