വയനാട്: വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. രാവിലെ 10.30നായിരിക്കും ഇരുവരും എത്തുക. മാനന്തവാടി മേരി മാതാ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങും. തുടർന്ന് 11 മണിക്ക് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ രാഹുലും പ്രിയങ്കയും പങ്കെടുക്കും.(Rahul Gandhi and Priyanka Gandhi will reach Wayanad today)
രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുന്നത്. മണ്ഡലത്തിലെ കോര്‍ണര്‍ യോഗങ്ങളില്‍ പ്രിയങ്ക പങ്കെടുത്തേക്കും. എന്നാൽ മാനന്തവാടിയിലേയും മുക്കത്തേയും പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം രാഹുല്‍ ഗാന്ധി ഇന്ന് മടങ്ങും.
മണ്ഡലത്തിലെ ഗോത്രവര്‍ഗ ഊരുകള്‍ കേന്ദ്രീകരിച്ചാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യാ ഹരിദാസിന്റെ പ്രചാരണം. നവംബര്‍ ഏഴിന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നവ്യാ ഹരിദാസിന് പിന്തുണയറിയിച്ച് വയനാട്ടിലെത്തും. മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥാനാർത്ഥിക്കൊപ്പം പ്രചാരണത്തിനെത്തിയേക്കും.
നവംബര്‍ ആറിന് സ്ഥാനാര്‍ത്ഥിയായ എൽഡിഎഫ് സ്ഥാനാർഥി സത്യന്‍ മൊകേരിക്ക് വേണ്ടി പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തിലെത്തും.