കൊച്ചി: കൊലപാതക പ്രസംഗം നടത്തിയെന്ന് ആരോപിച്ച് എഴുത്തുകാരി കെ.ആർ മീരയ്‌ക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ. കെഎൽഎഫ് വേദിയിൽ നടന്ന പ്രസംഗത്തിൽ നടത്തിയ കഷായ പ്രയോഗമാണ് കേസിനാധാരം
എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് രാഹുൽ ഈശ്വർ പരാതി നൽകിയത്.
ഷാരോൺ വധക്കേസിനെ മുൻനിർത്തി കെ. ആർ മീര നടത്തിയ പരാമർശമാണ് വിവാദമായിരിക്കുന്നത്കൊലപാതകത്തെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു കെ.ആർ മീരയുടെ പ്രതികരണം.
‘ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടി വന്നാൽ പോലും, സ്ത്രീക്ക് ഒരു ബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം ഇല്ലാതെയായാൽ ചിലപ്പോൾ അവൾ കുറ്റവാളിയായി തീരും.
ഈ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുക എന്നുള്ളത് ഇപ്പറഞ്ഞ എല്ലാം തികഞ്ഞ കാമുകന്റെ കടമയും കർത്തവ്യവുമാണ്. അത് ചെയ്യാതിരിക്കുമ്പോഴാണ് പ്രശ്‌നം’, എന്നായിരുന്നു കെ ആർ മീര കെഎൽഎഫ് വേദിയിൽ പറഞ്ഞത്.
ഇതിനു പിന്നാലെ വലിയ വിമർശനമാണ് ഉയർന്നത്. പരാമർശത്തിൽ എതിർപ്പുമായി കോൺഗ്രസ് നേതാവ് കെ.എസ് ശബരിനാഥനും രംഗത്തെത്തിയിരുന്നു