ചേർത്തല താലൂക്കിലെ ഏറ്റവും വലിയ ഭൂവുടമ, കൊച്ചിയിൽ അവശേഷിച്ച അവസാനത്തെ പരദേശി യഹൂദ, ക്വീനി ഹലേഗുവ അന്തരിച്ചു

ചേർത്തല: ചേർത്തല താലൂക്കിലെ ഏറ്റവും വലിയ ഭൂവുടമ ക്വീനി ഹലേഗുവ അന്തരിച്ചു. 89 വയസ്സായിരുന്നു. ഇന്ന് രാവിലെ 6.30ന് സ്വന്തം വസതിയിൽ വച്ചായിരുന്നു അന്ത്യം.Queenie Halegua, the last remaining expatriate Jew in Kochi, has passed away

യഹൂദ പ്രമാണിയും വ്യവസായ പ്രമുഖനുമായ എസ്.എസ് കോഡറിന്റെ മകളാണ് ക്വീനി. കൊച്ചിയിൽ അവശേഷിച്ച അവസാനത്തെ പരദേശി യഹൂദയാണ് ക്വീനി.

2012 മുതൽ 2018 വരെ പരദേശി സിനഗോഗിൻ്റെ വാർഡനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്നു ക്വീനി. 2011 വരെ എസ്. കോഡർ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിംഗ് പാർട്ണറായിരുന്നു.

ക്വീനി ഹലേഗ്വയുടെ സംസ്കാരം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് മട്ടാഞ്ചേരിയിലെ ജൂത സെമിത്തേരിയിൽ നടക്കും.

കൊച്ചിയിൽ ആദ്യമായി വൈദ്യുതിവിതരണം, ബോട്ട് സർവ്വീസ് ഇവയൊക്കെ തുടങ്ങിയ പ്രശസ്തനായ ജൂതൻ എസ് കോഡറിന്റെ (സാട്ടു കോഡർ) മകളായ ക്വീനി സാമുവൽഹലേഗുവയെ വിവാഹം കഴിച്ചതോടെഇവർ ക്വീനി ഹലേഗുവ ആയി.

ഇവരുടെ ഭർത്താവ് സാമുവൽ ഹലേഗ്വ നേരത്തെ മരണപ്പെട്ടിരുന്നു. കക്കരപ്പള്ളി പട്ടണക്കാട് അടക്കമുള്ള വില്ലേജ് ഓഫീസുകളിലെ തണ്ടപ്പേർ രജിസ്റ്ററുകളിൽ നിരവധി പേജുകളിൽ ക്വീനി ഹലേഗുവ എന്ന പേര് കാണാൻ സാധിക്കും.

ക്വീനിയുടെ പേരിൽ വെട്ടയ്ക്കൽ പ്രദേശത്ത് മാത്രം ഇന്നും നൂറു കണക്കിന് ഏക്കർ പാടശേഖരങ്ങൾഉണ്ട്.

അർത്തുങ്കലിനടുത്ത് ആയിരം തൈ എന്നൊരു കടലോര ഗ്രാമമുണ്ട്. ഇവിടെ ആയിരംതെങ്ങിൻ തൈകൾ ഹലേ ഗുവ കുടുംബം നട്ട് പിടിപ്പിച്ച് ഒന്നാന്തരം തെങ്ങിൻ തോപ്പാക്കി മാറ്റി.

(യൂറോപ്പിലെ യഹൂദവിരോധം പോർച്ചുഗീസുകാർ ഇവിടെയും തുടർന്നപ്പോൾ ഈ തെങ്ങിൻ തോപ്പ് പറങ്കി പടത്തലവൻ അൽബുക്കർക്ക് ആക്രമിച്ച് നശിപ്പിച്ചിരുന്നു. പക്ഷേ യഹൂദർ വിട്ടു കൊടുത്തില്ല.

വീണ്ടും പഴയപടിയാക്കി) ഇപ്പോഴും ഇവിടുത്തെ വിത്ത് തേങ്ങയുടെ ഗുണങ്ങൾ മറ്റുള്ളിടങ്ങളിലേതിനേക്കാളും മുന്നിലാണ്. അതു പോലേ കടക്കരപ്പളി , വെട്ടയ്ക്കൽ , മനക്കോടം തുടങ്ങിയ തീരദേശ ഗ്രാമങ്ങളെ നെല്ലറകളാക്കി ഇവർ മാറ്റിയെടുത്തു. കൊച്ചിയുടെ കീഴിലായിരുന്നപ്പോൾ ആ നാട്ടുരാജ്യത്തെ ഊട്ടാനുള്ളത്ര അരി ഉൽപാദിപ്പിച്ചു.

ഇന്നത്തെ വെട്ടയ്ക്കൽ ജംഗ്ഷന്റെ പഴയ പേര് മിറിയം മാർക്കറ്റ് എന്നാണ്. മിറിയം എന്ന യഹൂദ സ്ത്രീയുടെ പേരാണിത്. ഒരു കാലത്ത് കൊച്ചി രാജ്യത്തെ ഏറ്റവും വലിയ അരി വിപണി ആയിരുന്നു മിറിയം മാർക്കറ്റ്.

ചേർത്തല പട്ടണത്തിന്റെ കച്ചവട കേന്ദ്രമായ മുട്ടത്തിന്റെ ആസൂത്രകരിൽ ഒരു കൂട്ടർ ഹലേ ഗുവ കുടുംബക്കാരാണ്. നിയമത്തിന്റെ നൂലാമാലകൾ കാരണം കുടുംബം വക ഭൂമിയിൽ ഒന്നും ചെയ്യാനാകുന്നില്ല. മക്കൾ രണ്ടു പേരും അമേരിക്കയിൽ വാസമുറപ്പിച്ചവരാണ്. ഫിയോണ, ഡേവിഡ് എന്നിവരാണ് മക്കൾ, മരുമക്കൾ – അലൻ , സിസി. പേരക്കുട്ടി : ഏലിയാന

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

ആരോഗ്യരംഗത്ത് അമേരിക്കയെപ്പോലും പിന്നിലാക്കി കേരളം

ആരോഗ്യരംഗത്ത് അമേരിക്കയെപ്പോലും പിന്നിലാക്കി കേരളം തിരുവനന്തപുരം:കേരളം വീണ്ടും ആരോഗ്യരംഗത്ത് അഭിമാനകരമായ നേട്ടം സ്വന്തമാക്കി. ശിശുമരണ...

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച ആലപ്പുഴ: സംസ്ഥാനത്തെ രാസപരിശോധനാ ലാബുകളുടെ പ്രവർത്തനരീതിയിൽ ഗുരുതരമായ...

പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ പോസ്റ്റ് വൈറൽ

പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ പോസ്റ്റ് വൈറൽ എറണാകുളം: പിറന്നാൾ ദിനത്തിൽ ലഭിച്ച സന്ദേശങ്ങൾക്ക്...

ബസ് യാത്രയ്ക്കിടെ യുവതിയുടെ 5 പവന്റെ മാല കാണാനില്ല; അന്വേഷണത്തിൽ അറസ്റ്റിലായത് വനിതാ പഞ്ചായത്ത് പ്രസിഡന്റ്

5 പവന്റെ മാല മോഷ്ടിച്ച വനിതാ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ ചെന്നൈ കോയമ്പേട്...

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം വാഷിങ്ടൺ: 2019ൽ അമേരിക്കൻ നേവി...

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത്തെ മുലപ്പാൽ ബാങ്ക്...

Related Articles

Popular Categories

spot_imgspot_img