web analytics

പി.വി. അൻവർ എം.എൽ.എ ആലുവയിൽ നിർമിക്കുന്ന സപ്ത നക്ഷത്ര ഹോട്ടൽ പൊളിക്കേണ്ടിവരുമോ? അൻവറിനും പഞ്ചായത്ത് സെക്രട്ടറിക്കും അന്ത്യശാസനം

കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ സപ്ത നക്ഷത്ര ഹോട്ടൽ പൊളിക്കേണ്ടിവരുമോ? പി വി അൻവർ എംഎൽഎയുടെ പീവീസ് റിയൽ എസ്റ്റേറ്റ്‌സ് അനുമതിയില്ലാതെ നിർമിച്ച ഏഴുനിലക്കെട്ടിടം പൊളിച്ചുനീക്കണമെന്ന ഹർജിയിൽ മറുപടി നൽകാൻ അൻവറിനും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും ഹൈക്കോടതിയുടെ അന്ത്യശാസനം.PV Anwar MLA’s 7 star hotel will have to be demolished?

നേരത്തേ നൽകിയ നിർദേശം പാലിക്കാത്തതിനാൽ ഇത് അവസാന അവസരമായിരിക്കുമെന്നും കോടതി മുന്നറിയിപ്പ്‌ നൽകി. കെട്ടിടത്തിൽ ലഹരിപ്പാർട്ടിയടക്കം നടന്ന സാഹചര്യം ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ കെ വി ഷാജി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസിന്റെ ഇടക്കാല ഉത്തരവ്.

ഹർജി ഡിസംബർ മൂന്നിന് വീണ്ടും പരിഗണിക്കും. ആലുവ എടത്തല പഞ്ചായത്തിൽ അതീവസുരക്ഷാമേഖലയായി പ്രഖ്യാപിച്ച നാവികസേനയുടെ ആയുധസംഭരണശാലയ്‌ക്കുസമീപമാണ്‌ സെവൻ സ്റ്റാർ ഹോട്ടൽ സൗകര്യത്തോടെയുള്ള കെട്ടിടം നിർമിച്ചിട്ടുള്ളത്‌.

ന്യൂഡൽഹിയിലെ കടാശ്വാസ കമീഷൻ 2006 സെപ്തംബർ 18ന് നടത്തിയ ലേലത്തിലാണ് പി വി അൻവർ മാനേജിങ് ഡയറക്ടറായ പീവീസ് റിയൽ എസ്‌റ്റേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, നിർമാണം പൂർത്തിയാകാത്ത കെട്ടിടം ഉൾപ്പെടുന്ന 11.46 ഏക്കർ ഭൂമി 99 വർഷത്തെ പാട്ടത്തിന് സ്വന്തമാക്കിയത്.

എന്നാൽ, അതീവസുരക്ഷാ മേഖലയിലെ കെട്ടിടനിർമാണം നിർത്തിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട് നാവികസേനാ ആയുധസംഭരണശാലാ വർക്‌സ് മാനേജർ 2016ൽ എറണാകുളം കലക്ടർക്കും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും നോട്ടീസ് നൽകി.

ഇതിൽ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകിയിട്ടും വകവയ്‌ക്കാതെയാണ്‌ കെട്ടിടനിർമാണം പൂർത്തിയാക്കിയത്. 2018ൽ ഇവിടെ ഡിജെ പാർട്ടിക്കിടെ എക്സൈസ് റെയ്ഡ് നടത്തിയിരുന്നു. അനധികൃത ബാർ കൗണ്ടർ പ്രവർത്തിച്ചിരുന്നതായും കണ്ടെത്തി.

നാവികസേനയുടെ ആയുധ സംഭരണ ശാലയ്ക്കു സമീപം പണിതുയർത്തിയ ഏഴുനില ഹോട്ടൽ കെട്ടിടത്തിന്റെ ഭാവിയാണ് തുലാസിൽ. കൊച്ചി എടത്തല പഞ്ചായത്തിലാണ് നാവികസേനയുടെ അതിസുരക്ഷാ മേഖലയ്ക്കു സമീപം ഹോട്ടൽ ഉയർന്നത്. അനുമതിയില്ലാതെ കെട്ടിടം നിർമിച്ചുവെന്നാണ് പരാതി.

ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ ആണ് ഹർജി. ഏഴുനില അനധികൃത നിർമാണം പൊളിച്ചു നീക്കണമെന്നാണ് ഹർജി. ഇതിനു മൂന്നാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് ഹൈക്കോടതി പി.വി. അൻവറിനും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും നോട്ടീസ് നൽകിയിട്ടുള്ളത്. ഇനി ഒരു അവസരം നൽകില്ലെന്നും ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ-ഓർഡിനേറ്റും സാമൂഹിക പ്രവർത്തകനുമായ കെ.വി ഷാജിയുടെ ഹർജിയിലാണ് നടപടി. നേരത്തെ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി മൂന്നാഴ്ച സമയം അനുവദിച്ചിരുന്നെങ്കിലും ഇരുവരും പാലിച്ചിരുന്നില്ല. കേസ് ഡിസംബർ മൂന്നിന് വീണ്ടും പരിഗണിക്കും.

എടത്തലയിൽ നാവികസേനയുടെ ആയുധസംഭരണ ശാലക്ക് സമീപം പ്രതിരോധ ഗസറ്റ് വിജ്ഞാപന പ്രകാരം അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ച സ്ഥലത്താണ് സപ്ത നക്ഷത്ര ഹോട്ടൽ. ന്യൂഡൽഹിയിലെ കടാശ്വാസ കമ്മീഷൻ 2006 സെപ്തംബർ 18ന് നടത്തിയ ലേലത്തിലാണ് പി.വി അൻവർ മാനേജിങ് ഡയറക്ടറായ പീവീസ് റിയൽറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 99 വർഷത്തെ പാട്ടത്തിന് സപ്തനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടലിനും റിസോർട്ടിനുമായി നിർമ്മിച്ച ഏഴുനില കെട്ടിടം ഉൾപ്പെടുന്ന 11.46 ഏക്കർ ഭൂമി സ്വന്തമാക്കിയത്.

അതീവ സുരക്ഷാമേഖലയിൽ അനുമതിയില്ലാത്ത കെട്ടിടനിർമ്മാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നാവികസേന ആയുധസംഭരണശാല വർക്‌സ് മാനേജർ 2016 മാർച്ച് 14ന് എറണാകുളം കളക്ടർക്കും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും നോട്ടീസ് നൽകിയിരുന്നു. എടത്തല പഞ്ചായത്ത് സെക്രട്ടറി സ്‌റ്റോപ് മെമ്മോ നൽകിയിട്ടും കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു.

ലഹരിപാർട്ടിയടക്കം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഈ കെട്ടിടത്തിൽ നടക്കുന്നതായും ഹർജിയിൽ ആരോപിക്കുന്നു. 2018 ഡിസംബർ എട്ടിന് രാത്രി പതിനൊന്നരക്ക് ഈ കെട്ടിടത്തിൽ ആലുവ എക്‌സൈസ് സി.ഐയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തുകയും ഇവിടെ നിന്നും മദ്യമടക്കം അഞ്ചു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

പോസ്റ്റ്‍മോർട്ടം ചെയ്യാൻ മറന്നു: വീട്ടിലെത്തിച്ച മൃതദേഹംതിരികെ ആശുപത്രിയിൽ

പോസ്റ്റ്‍മോർട്ടം ചെയ്യാൻ മറന്നു: വീട്ടിലെത്തിച്ച മൃതദേഹംതിരികെ ആശുപത്രിയിൽ പാലക്കാട്: ആശുപത്രി അധികൃതർ പോസ്റ്റ്‌മോർട്ടം...

വിദ്യാർഥിനിക്കു നേരെയുണ്ടായ ആസിഡ് ആക്രമണം യുവതിയുടെ കുടുംബം തയാറാക്കിയ നാടകം..! യഥാർത്ഥത്തിൽ നടന്നത്…..

വിദ്യാർഥിനിക്കു നേരെയുണ്ടായ ആസിഡ് ആക്രമണം കുടുംബം തയാറാക്കിയ നാടകം നോർത്ത് വെസ്റ്റ്...

നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ; താൽക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു

നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ; താൽക്കാലിക ഗതാഗത നിയന്ത്രണം...

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം കണ്ണമംഗലം-കൊളപ്പുറം...

പിഎം ശ്രീ വിവാദം: ശക്തമായ നിലപാടുമായി സിപിഐ; പത്രങ്ങളിൽ വിദ്യാഭ്യാസ മന്ത്രിയുടെ ലേഖനം

പിഎം ശ്രീ വിവാദം: ശക്തമായ നിലപാടുമായി സിപിഐ; പത്രങ്ങളിൽ വിദ്യാഭ്യാസ മന്ത്രിയുടെ...

Related Articles

Popular Categories

spot_imgspot_img