റഷ്യയിൽ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അഞ്ചാമത്തെ ഭരണകാലത്തിന് ഇന്ന് ഔദ്യോഗിക തുടക്കം. സ്വർണ്ണം പൂശിയ ഗ്രാൻഡ് ക്രെംലിൻ കൊട്ടാരത്തിനകത്ത് നടന്ന ചടങ്ങിൽ, പുടിൻ റഷ്യൻ ഭരണഘടനയിൽ കൈവെച്ച്, വിശിഷ്ട അതിഥികൾ നോക്കിനിൽക്കെയാണ് പ്രതിജ്ഞ നടത്തിയത്. സർക്കാർ ആസ്ഥാനമായ ക്രെംലിനിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിന്റെ അംബാസഡർ പങ്കെടുത്തു. രാഷ്ട്രീയ എതിരാളികളെ നശിപ്പിച്ച്, ഉക്രെയ്‌നിൽ വിനാശകരമായ യുദ്ധം ആരംഭിച്ച് എല്ലാ അധികാരവും തൻ്റെ കൈകളിൽ കേന്ദ്രീകരിച്ച് വീണ്ടും അധികാരത്തിൽ തുടരുകയാണ് പുടിൻ. പുടിൻ്റെ പുതിയ കാലാവധി 2030 വരെ ഉണ്ടാകും.
അഞ്ചാമൂഴം പൂര്‍ത്തിയാക്കുന്നതോടെ,കാല് നൂറ്റാണ്ടോളം അധികാരത്തിലിരിക്കുന്ന, ജോസഫ് സ്റ്റാലിനെ മറികടന്ന് ഏറ്റവും കൂടുതല്‍ കാലം റഷ്യന്‍ ഭരണാധികാരിയായ നേതാവായി പുടിന്‍ മാറിയിരിക്കുകയാണ്. അതേസമയം പ്രധാനമന്ത്രിയായി മിഖായേൽ മിഷുസ്തിൻ തുടരുമെന്നാണ് സൂചന. പ്രധാന വകുപ്പുകളിലെ മന്ത്രിമാർക്കും മാറ്റമുണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ.