ഗുരുവായൂർ ക്ഷേത്രക്കുളത്തിലെ റീൽസ് ചിത്രീകരണം; ശുദ്ധികർമം നാളെ
തൃശൂര്‍: ഹൈക്കോടതിയുടെ ഉത്തരവ് മറികടന്ന് ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരണം നടത്തിയ സംഭവത്തില്‍ നാളെ ശുദ്ധി കര്‍മ്മങ്ങള്‍ നടത്തും.
അഹിന്ദുവായ ബിഗ് ബോസ് താരം ജാസ്മിൻ ജാഫർ ക്ഷേത്രക്കുളത്തില്‍ ഇറങ്ങി വീഡിയോ ഷൂട്ടിങ് നടത്തിയതിനെ തുടര്‍ന്ന് ആണ് തീരുമാനം.
നാളെ ശുദ്ധി കര്‍മ്മങ്ങള്‍ നടക്കുമെന്നും അതിനാൽ കാലത്ത് അഞ്ചുമുതല്‍ ഉച്ചവരെ ദര്‍ശന നിയന്ത്രണം ഉണ്ടായിരിക്കുമെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
പുണ്യാഹകര്‍മ്മങ്ങള്‍ കഴിഞ്ഞശേഷം വൈകുന്നേരം മാത്രമേ ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.
അതിനാല്‍ തന്നെ ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ അഭ്യര്‍ത്ഥിച്ചു. സംഭവത്തിൽ കഴിഞ്ഞ ദിവസം സംഭവത്തില്‍ യൂട്യൂബര്‍ ജാസ്മിന്‍ ജാഫര്‍ ക്ഷമാപണം നടത്തിയിരുന്നു.
യുവതിക്കെതിരെ ഗുരുവായൂര്‍ ദേവസ്വം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമം വഴിയാണ് താരം ക്ഷമാപണം നടത്തിയത്.
ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീല്‍സ് ചിത്രീകരണം; ജാസ്മിന്‍ ജാഫറിനെതിരെ പരാതി
തൃശ്ശൂര്‍: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറിനെതിരെ പൊലീസിൽ പരാതി നൽകി ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ. ഗുരുവായൂർ ക്ഷേത്രത്തിലെ തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിനാണു പരാതി.
വീഡിയോ ചിത്രീകരിക്കുന്നത് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പൊലീസ് പരാതി കോടതിക്ക് കൈമാറി.
ജാസ്മിൻ ജാഫർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകുന്നതടക്കമുള്ള റീൽസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസം മുമ്പാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്നത് ഈ ക്ഷേത്രക്കുളത്തിലാണ്. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തിൽ വീഡിയോ ചിത്രീകരണത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അഹിന്ദുക്കൾക്ക് കുളത്തിലിറങ്ങാൻ അനുമതിയുമില്ല.
മതവികാരം വ്രണപ്പെടുത്തലും, കലാപാഹ്വാനം ഉയർത്തിക്കൊണ്ടുള്ള നടപടിയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ പരാതി നൽകിയിരിക്കുന്നത്.
നിയമ വശങ്ങൾ പരിശോധിച്ച് കേസെടുക്കുന്നതടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ജാസ്മിന്‍ ജാഫർ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ സമാന രീതിയില്‍ ക്ഷേത്രത്തിലെത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്ത കോഴിക്കോട് സ്വദേശിക്കതിരെ ദേവസ്വം പരാതി നൽകുകയും പിന്നാലെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
Summary: Purification rituals will be held tomorrow at the Guruvayur temple pond after Bigg Boss fame Jasmine Jaffar, a non-Hindu, allegedly shot reels inside the pond in violation of the High Court order.









