web analytics

പഞ്ചാബിൽ മന്ത്രി 20 മാസത്തോളം ഭരിച്ചത് ഇല്ലാത്ത വകുപ്പ് ! കടലാസ്സിൽ മാത്രമുള്ള വകുപ്പിന്റെ മന്ത്രിയായത് ഇങ്ങനെ:

20 മാസത്തോളമായി പഞ്ചാബ് മന്ത്രി കുല്‍ദിപ് സിങ് ധലിവാള്‍ ഭരിച്ചുവന്നത് നിലവില്ലാത്ത വകുപ്പെന്ന് റിപ്പോര്‍ട്ട്. കടലാസിൽ മാത്രമുണ്ടായിരുന്ന ഭരണപരിഷ്കാര വകുപ്പിൽ ധലിവാൾ തുടരുകയായിരുന്നതായാണ് റിപ്പോർട്ട്‌.

കൃഷി, കർഷക ക്ഷേമ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ധലിവാളിനെ 2023 മെയ് മാസത്തിൽ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ ആ വകുപ്പിൽ നിന്ന് മാറ്റിയ ശേഷമാണ് അദ്ദേഹത്തിന് എൻആർഐ വകുപ്പും ഭരണപരിഷ്കാര വകുപ്പും നൽകിയത്.

എന്നാൽ 2024 സെപ്റ്റംബറിൽ വീണ്ടും മന്ത്രിസഭാ പുനഃസംഘടന നടന്നിട്ടും കടലാസിൽ മാത്രമുണ്ടായിരുന്ന ഭരണപരിഷ്കാര വകുപ്പിൽ ധലിവാൾ ഭരണം തുടരുകയായിരുന്നു.

മന്ത്രിമാരുടെ വകുപ്പുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിറക്കിയ മുന്‍ വിജ്ഞാപനത്തിന്റെ ഭേദഗതിയില്‍ ധലിവാളിനു മുന്‍പ് അനുവദിച്ചിരുന്ന ഭരണപരിഷ്ക്കാര വകുപ്പ് ഇപ്പോള്‍ ഇല്ലെന്നാണ് വ്യക്തമാക്കുന്നത്.

എന്‍ആര്‍ഐ വകുപ്പ് മാത്രമായിരിക്കും ധലിവാള്‍ ഇനി കൈകാര്യം ചെയ്യുക. മുഖ്യമന്ത്രി ഭഗവത് മന്നിന്റെ നിര്‍ദേശപ്രകാരം ധലിവാളിന്റെ വകുപ്പില്‍ ഭേദഗതി ചെയ്യാനുള്ള തീരുമാനം ഈ ഫെബ്രുവരി 7 മുതല്‍ പ്രാബല്യത്തില്‍ വന്നതായി വിജ്ഞാപനത്തില്‍ പറയുന്നു.

സംസ്ഥാന ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തെ ഉദ്ധരിച്ച് ‘ദി ട്രിബ്യൂൺ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗസറ്റ് വി‍ജ്ഞാപനത്തിലാണ് കാര്യങ്ങള്‍ വെളിപ്പെട്ടത്.

spot_imgspot_img
spot_imgspot_img

Latest news

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

Other news

ഒറ്റപ്പാലത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല! ദമ്പതികളെ വെട്ടിക്കൊന്നു; മരുമകൻ പിടിയിൽ

പാലക്കാട്: ശാന്തമായി ഉറങ്ങിക്കിടന്ന ഒറ്റപ്പാലം തോട്ടക്കര ഗ്രാമത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല....

ശരീരം ഈ ഏഴ് ലക്ഷണങ്ങൾ കാണിച്ചാൽ ഗൂഗിളിൽ തിരഞ്ഞ് സമയം കളയരുത് ! ഉടനടി വൈദ്യസഹായം തേടണം: ആ ലക്ഷണങ്ങൾ ഇതാ:

ശരീരം ഈ ലക്ഷണങ്ങൾ കാണിച്ചാൽ ഗൂഗിളിൽ തിരഞ്ഞ് സമയം കളയരുത് ശരീരത്തിൽ...

ഇടുക്കിയിൽ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; ഏഴു പേർക്ക് പരിക്ക്

ഇടുക്കിയിൽ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം; ഏഴു പേർക്ക് പരിക്ക് ഇടുക്കി കുമളി വെള്ളാരംകുന്നിൽ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

കേരള നിയമസഭയുടെ നിർണ്ണായക സമ്മേളനം നാളെ മുതൽ;ബജറ്റ് തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സമ്മേളനത്തിന് നാളെ തുടക്കമാകുന്നു. ഭരണ-പ്രതിപക്ഷ...

Related Articles

Popular Categories

spot_imgspot_img