News4media TOP NEWS
ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയിൽ ‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി

പ്രാര്‍ത്ഥന എല്ലാവര്‍ക്കും സൗജന്യമാക്കി പഞ്ചാബ്

പ്രാര്‍ത്ഥന എല്ലാവര്‍ക്കും സൗജന്യമാക്കി പഞ്ചാബ്
June 20, 2023

അമൃത്സര്‍: സുവര്‍ണ ക്ഷേത്രത്തിലെ സിഖ് മത പ്രാര്‍ഥനയായ ഗുര്‍ബാണി സൗജന്യമായി സംപ്രേഷണം ചെയ്യുന്നതിന് നിയമഭേദഗതി പാസ്സാക്കി പഞ്ചാബ് സര്‍ക്കാര്‍. 1925-ലെ സിഖ് ഗുരുദ്വാര ആക്ടില്‍ ഭേദഗതി വരുത്തിക്കൊണ്ട് ബില്‍ പാസാക്കി.

അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിലെ മതപ്രാര്‍ഥന എല്ലാവര്‍ക്കും ലഭിക്കേണ്ടതാണെന്നും അവ സൗജന്യമായി ചാനലുകളിലൂടെ സംപ്രേഷണം ചെയ്യുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മന്‍ വ്യക്തമാക്കി. ഗുര്‍ബാണി സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍ പ്രാര്‍ഥനയ്ക്ക് അരമണിക്കൂര്‍ മുമ്പും ശേഷവും പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്നും ബില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.

2007- മുതല്‍ ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിന് ഓഹരിപങ്കാളിത്തമുള്ള സ്വകാര്യ ചാനലായ പി.ടി.സി നെറ്റ്വര്‍ക്കിനാണ് ഗുര്‍ബാണിയുടെ സംപ്രേഷണാവകാശം. പ്രതിവര്‍ഷം രണ്ട് കോടി രൂപയുടെ കരാറിനാണ് സംപ്രേഷണാവകാശം പി.ടി.സി. സ്വന്തമാക്കിയത്. ഇത് സൗജന്യമല്ലെന്നും പ്രാര്‍ഥന കേള്‍ക്കാനായി പ്രേക്ഷകര്‍ പണമടയ്ക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഭഗവന്ത് മന്‍ സര്‍ക്കാര്‍ ഗുരുദ്വാര ആക്ട് ഭേദഗതിയ്ക്കൊരുങ്ങിയത്.

ഇതിനെതിരെ പ്രതിഷേധവുമായി ബാദല്‍ കുടുംബവും പി.ടി.സി. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ രബീന്ദ്രനാഥും രംഗത്തെത്തിയിരുന്നു. ഗുര്‍ബാണി സൗജന്യമായാണ് സംപ്രേഷണം ചെയ്യുന്നതെന്നും രബീന്ദ്ര നാരായണ്‍ പറഞ്ഞു. ഗുര്‍ബാണിക്കായി പണം മുടക്കേണ്ടിവരുന്ന വരിക്കാരെ കാണിച്ചാല്‍ ഒരുകോടി പാരിതോഷികം നല്‍കുമെന്നും പി.ടി.സി. ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു.

 

Related Articles
News4media
  • Kerala
  • News

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; തടയാനെത്തിയ ദിവ്യശ്രീയുടെ അച്ഛനെയും വെട്ടി

News4media
  • Kerala
  • News
  • Top News

ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി

News4media
  • Kerala
  • News
  • Top News

ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂര...

News4media
  • India
  • News
  • Top News

‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് ...

News4media
  • India
  • News
  • Top News

ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; യുവതിയുടെ കൈപ്പത്തികൾ അറ്റു

News4media
  • India
  • News
  • News4 Special

ഇത്രയും വർഷം കഴിഞ്ഞിട്ടും തിരുശേഷിപ്പ് അഴുകിയതേയില്ല, ഇത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്…വിശുദ്ധ ഫ്ര...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]