പണി അറിയാത്ത ജഡ്ജിയുടെ ചെവിക്കുപിടിച്ച് ഹൈക്കോടതി; വൃത്തിയായി വിധിന്യായം എഴുതി പഠിക്കാൻ ജില്ലാ ജഡ്ജിയെ ട്രെയിനിംഗിന് വിട്ടു

അലഹബാദ്: പണി അറിയാത്ത ജഡ്ജിയുടെ ചെവിക്കുപിടിച്ച് ഹൈക്കോടതി. വിധിന്യായം വൃത്തിയായി എഴുതാൻ പോലും അറിയാത്ത ജഡ്ജി ഏമാൻ എല്ലാം ഒന്നുകൂടി പഠിച്ചു വന്നിട്ട് പണി ചെയ്താൽ മതിയെന്ന് ഹൈക്കോടതി പറഞ്ഞു. സംഭവം നടന്നത് ഉത്തർപ്രദേശിലെ കാൺപൂരിലാണ്. അലഹബാദ് ഹൈക്കോടതിയാണ് ഇത്തരത്തിൽ അസാധാരണ നടപടി സ്വീകരിച്ചത്.

ഹൈക്കോടതിയുടെ വ്യത്യസ്തമായ ശിക്ഷ ലഭിച്ചത് കാൺപൂർ നഗർ അഡീഷണൽ ജില്ലാ ജഡ്ജി അമിത് വർമ്മക്കാണ്. എങ്ങനെ വിധി എഴുതണമെന്ന് മൂന്ന് മാസം ജുഡീഷ്യൽ അക്കാദമിയിൽ പോയി പഠിക്കാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ലക്നൗവിലുള്ള ജൂഡീഷ്യൽ ട്രെയിനിംഗ് ആൻ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് ജഡ്ജിയെ പണി പഠിപ്പിക്കാൻ അയക്കുന്നത്.

മുന്നാ ദേവി എന്ന വ്യക്തി നല്കിയ പരാതി വേണ്ടവിധം നോക്കാതെ മൂന്ന് വരി വിധിന്യായം പുറപ്പെടുവിച്ച അഡീഷണൽ ജഡ്ജി അമിത് വർമ്മയെ ഹൈക്കോടതി ജഡ്ജി നീരജ് തിവാരി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. വാടക കരാർ സംബന്ധിച്ചുണ്ടായ കേസിൽ എന്തുകൊണ്ട് പരാതി തള്ളിക്കളയുന്നു എന്നുപോലും എഴുതാതെ വിധി പുറപ്പെടുവിച്ചതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.

അഡീഷണൽ ജില്ലാ കോടതി വിധിക്കെതിരെ മുന്നാ ദേവി സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടലുണ്ടായത്. നേരത്തെയും അമിത് വർമ്മ ഇത്തരം നിരുത്തരവാദപരമായ വിധികൾ പുറപ്പെടുവിച്ചിട്ടുള്ളതായി ഹൈക്കോടതി കണ്ടെത്തി. വിധിന്യായം എഴുതാൻ കഴിവോ യോഗ്യതയോ ഇല്ലാത്ത വ്യക്തി എന്നാണ് ജില്ലാ ജഡ്ജിയെക്കുറിച്ച് ഹൈക്കോടതി പറഞ്ഞത്.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന്...

ഇന്ത്യയോടും ചൈനയോടും ഇത്തരത്തിൽ സംസാരിക്കരുത്

ഇന്ത്യയോടും ചൈനയോടും ഇത്തരത്തിൽ സംസാരിക്കരുത് ബെയ്ജിംഗ്: ഇന്ത്യക്കും ചൈനയ്ക്കും മേൽ അമേരിക്കൻ പ്രസിഡന്റ്...

നയാരക്കുള്ള എണ്ണ വിതരണം നിർത്തി

നയാരക്കുള്ള എണ്ണ വിതരണം നിർത്തി റിയാദ്: ഇന്ത്യൻ എണ്ണക്കമ്പനിയായ നയാരക്കെതിരെയുള്ള യൂറോപ്യൻ യൂണിയൻ...

ഇൻഷൂറൻസുകൾക്ക് ഇനിമുതൽ 0 ജി.എസ്.ടി

ഇൻഷൂറൻസുകൾക്ക് ഇനിമുതൽ 0 ജി.എസ്.ടി ന്യൂഡൽഹി: ഇന്ത്യൻ നികുതി സംവിധാനത്തിൽ ചരിത്രപരമായ മാറ്റമെന്ന...

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92 തിരുവനന്തപുരം: സംസ്ഥാനത്ത് പുലികളുടെ മരണനിരക്ക്...

ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ്

ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ് ഓണം കേരളത്തിലെ ഏറ്റവും വലിയ ഉത്സവം മാത്രമല്ല, മലയാളികളുടെ...

Related Articles

Popular Categories

spot_imgspot_img