മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ട് 50 ആക്കി കുറച്ചതിനെ തുടർന്ന് മലപ്പുറത്ത് പ്രതിഷേധം. ഏപക്ഷീയമായി 50 എണ്ണമാക്കി ചുരുക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപെട്ടാണ് ടെസ്റ്റിനെത്തിയവർ പ്രതിഷേധിച്ചത്. ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന പ്രതിഷേധത്തിനിടെ ടെസ്റ്റിനെത്തിയവരും പൊലീസുമായി കയ്യാങ്കളിയുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നുമുതൽ 50 പേർക്ക് മാത്രം ടെസ്റ്റ് നടത്താനുള്ള തീരുമാനത്തിലാണ് പ്രതിഷേധം ശക്തമാകുന്നത്. മെയ് ഒന്ന് മുതൽ നടപ്പാക്കുമെന്നറിയിച്ചിരുന്ന പരിഷ്കാരം ഇന്ന് മുന്നറിയിപ്പില്ലാതെ പെട്ടെന്ന് നടത്തിയതിനെതിരെ പ്രതിഷേധം ഉണ്ടാവുകയായിരുന്നു. സ്ലോട്ട് ലഭിച്ച് സ്ഥലത്തെത്തിയവരിൽ പലർക്കും ടെസ്റ്റ് നടത്താൻ സാധിച്ചില്ല. ഇതോടെ ആളുകൾ പ്രതിഷേധിക്കുകയായിരുന്നു.