ദുബൈയിൽ വസ്തുവില ഈ വർഷവും തുടർച്ചയായി ഉയർന്നതിനാൽ റിയൽ എസ്റ്റേറ്റിൽ പണം മുടക്കിയവർക്ക് വൻ നേട്ടം. ഗ്ലോബൽ റിയൽ എസ്റ്റേറ്റ് നൈറ്റ് ഫ്രാങ്ക് നടത്തിയ പഠനമാണ് ഇക്കാര്യം പുറത്തുവിട്ടത്. Profits for those who invested in real estate in the UAE
വരും വർഷവും എട്ടു ശതമാനം റിയൽ എസ്റ്റേറ്റ് മേഖലയിൽ കുതിപ്പുണ്ടാകാൻ സാധ്യതയണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ദുബൈയിലെ ഓരോ അഞ്ച് വീടുകളിലും ഒന്നിന് മില്യൺ ഡോളറിലധികം മൂല്യമുണ്ട്.
വസ്തുക്കളുടെ മൂല്യം ഉയരുന്നതിലൂടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ പണം മുടക്കിയവരെ കൂടാതെ ആകസ്മികമായി വസ്തുക്കൾ വാങ്ങിയവരും കോടീശ്വരന്മാരാകുന്നുവെന്ന് പഠനം പറയുന്നു. 2002 മുതൽ വിറ്റ 530,000 വീടുകളിൽ 95,000 വീടുകൾ ഇന്ന് ഒരു മിള്യൺ ഡോളറിലധികം മൂല്യമുള്ളവയാണ്. 2002 മുതൽ വിറ്റഴിച്ച വീടുകളുടെ മൊത്തം മൂല്യം 1.47 ട്രില്യൺ ദിർഹമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.