തിരുവനന്തപുരം: പ്രമുഖ സിനിമാ നിര്‍മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. 85 വയസായിരുന്നു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.(Producer and director Aroma mani passed away)
അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് തുടങ്ങിയ ബാനറുകളില്‍ 62ഓളം സിനിമകള്‍ അദ്ദേഹം നിർമിച്ചിട്ടുണ്ട്. 1977ല്‍ റിലീസ് ചെയ്ത മധു നായകനായ ധീരസമീരെ യമുനാതീരെ ആണ് അരോമ മണി ആദ്യമായി നിർമിച്ച ചിത്രം. തുടർന്ന് അദ്ദേഹം നിര്‍മിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിനെ നായകനായി എത്തിയ ആര്‍ട്ടിസ്റ്റ് ആണ് അവസാനം നിർമിച്ച ചിത്രം.
ഏഴു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആ ദിവസം (1982), കുയിലിനെത്തേടി (1983), എങ്ങനെ നീ മറക്കും (1983), മുത്തോടു മുത്ത് (1984), എന്റെ കളിത്തോഴൻ (1984), ആനക്കൊരുമ്മ (1985), പച്ചവെളിച്ചം (1985) എന്നിവയാണ് അരോമ മണി സംവിധാനം ചെയ്ത ചിത്രങ്ങൾ.
Read Also: സാരി ബൈക്കിൻ്റെ ചക്രത്തിൽ ചുറ്റിപ്പിടിച്ചു; റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മക്ക് ദാരുണാന്ത്യം