പ്രിയ വര്‍ഗീസ് ചുമതലയേറ്റു

കണ്ണൂര്‍: വിവാദങ്ങള്‍ക്കും ഹൈക്കോടതി ഇടപെടലിനുമൊടുവില്‍ പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു. കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തിയാണ് പ്രിയ വര്‍ഗീസ് ചുമതലയേറ്റത്. ഇന്ന് തന്നെ നീലേശ്വരം ക്യാമ്പസില്‍ അസോസിയേറ്റ് പ്രഫസറായി ജോലിയില്‍ പ്രവേശിക്കുമെന്ന് പ്രിയ വര്‍ഗീസ് അറിയിച്ചു. മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടതിന് പിന്നാലെ പ്രിയക്ക് സര്‍വകലാശാല നിയമന ഉത്തരവ് കൈമാറിയിരുന്നു.

അതേസമയം, കണ്ണൂര്‍ സര്‍വകാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയെ സമീപിക്കും. ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് യുജിസിക്ക് ലഭിച്ച നിയമോപദേശം. ഗവേഷണ കാലവും എന്‍എസ്എസ് പ്രവര്‍ത്തന കാലവും അധ്യാപന കാലയളവായി കണക്കാക്കിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രിയ വര്‍ഗീസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഇത് 2018 ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട യുജിസി ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാക്കും എന്നാണ് നിയമോപദേശം. റെഗുലേഷനില്‍ പറയുന്ന അധ്യാപക പരിചയമില്ലാത്ത ഉദ്യോഗാര്‍ത്ഥികളും ഈ ഉത്തരവ് ചൂണ്ടിക്കാട്ടി നിയമപ്പോരാട്ടം നടത്താനുള്ള സാധ്യതയും യുജിസിയും കാണുന്നു. ഈ സാഹചര്യത്തിലാണ് അപ്പീല്‍ പോകാന്‍ യുജിസി തീരുമാനം.

 

spot_imgspot_img
spot_imgspot_img

Latest news

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

Other news

കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട

കോഴിക്കോട്: കുന്ദമംഗലത്തെ സ്വകാര്യ ലോഡ്ജ് മുറിയിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎയുമായി...

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയെ എലവഞ്ചേരിയിൽ എത്തിച്ച് തെളിവെടുത്തു

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയെ എലവഞ്ചേരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി....

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

പോലീസ് എത്തിയത് ബാറിന് മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടി; അടിച്ചത് ആളുമാറി; പോലീസുകാർക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെ പത്തനംതിട്ടയിൽ ഉണ്ടായ പൊലീസ് അതിക്രമത്തിൽ...

പകുതി വിലയ്ക്ക് ഇരുചക്ര വാഹന തട്ടിപ്പ്; പ്രതി പട്ടികയിൽ കോൺഗ്രസ് നേതാവും

കണ്ണൂർ: പകുതി വിലയ്ക്ക് ഗൃഹോപകരണങ്ങളും ഇരുചക്ര വാഹനവും വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പിൽ...

Related Articles

Popular Categories

spot_imgspot_img