പ്രൊഫസറുടെ കൈവെട്ടിയ കേസ്: ആറ് പ്രതികള്‍ കുറ്റക്കാര്‍

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. അഞ്ച് പേരെ വെറുതെ വിട്ടു. സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഗൂഢാലോചന ഉള്‍പ്പടെ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. സജല്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്.

മുഖ്യസൂത്രധാരനാണ് നാസര്‍. നാലാം പ്രതി ഷഫീഖ്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂര്‍ എന്നിവരെ വെറുതെ വിട്ടു. ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും വേദനയില്ലേ എന്ന് കോടതി ചോദിച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് ശിക്ഷ പ്രഖ്യാപിക്കും. കേസില്‍ ശിക്ഷിക്കപ്പെട്ട നാല് പേരുടെ ജാമ്യം റദ്ദാക്കി കാക്കനാട് ജയിലില്‍ പാര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ശിക്ഷിക്കപ്പെവരില്‍ 202, 212 വകുപ്പുകള്‍ മാത്രം ചുമത്തിയിട്ടുള്ളവര്‍ക്ക് ജാമ്യത്തില്‍ തുടരാം. ഇവര്‍ നാളെ കോടതിയില്‍ ഹാജരാകണം.

യുഎപിഎ ചുമത്തിയ കേസില്‍ കൊച്ചി എന്‍ഐഎ കോടതിയാണ് രണ്ടാം ഘട്ട വിധി പറഞ്ഞത്. ജസ്റ്റിസ് അനില്‍ ഭാസ്‌കറാണ് വിധി പറഞ്ഞത്. സംഭവം ആസൂത്രണം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം കെ നാസര്‍, കുറ്റകൃത്യത്തിന് നേതൃത്വം കൊടുത്ത സവാദ് ഉള്‍പ്പെടെ പതിനൊന്നു പ്രതികളുടെ വിചാരണ നേരത്തേ പൂര്‍ത്തിയായിരുന്നു.

ആദ്യഘട്ട വിചാരണയ്ക്ക് ശേഷം 37 പേരില്‍ 11 പേരെയാണ് ശിക്ഷിച്ചത്. 2010 മാര്‍ച്ച് 23 നാണ് തൊടുപുഴ ന്യൂമാന്‍ കോളജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്നാരോപിച്ച് പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയത്. സംഭവത്തിനു ശേഷം വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ വേവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചാണ് എന്‍ഐഎ വിചാരണ പൂര്‍ത്തിയാക്കിയത്.

മുഖ്യപ്രതി എം കെ നാസര്‍, കൈവെട്ടിയ സവാദ് എന്നിവര്‍ക്ക് പുറമേ അസീസ് ഓടക്കാലി, ഷഫീക്ക്, നജീബ്, മുഹമ്മദ് റാഫി, സുബൈര്‍, നൗഷാദ്, മന്‍സൂര്‍, അയ്യൂബ്, മൊയ്തീന്‍ കുഞ്ഞ് എന്നിവരെയാണ് അന്ന് വിചാരണ ചെയ്തത്. ആദ്യഘട്ട വിചാരണയില്‍ 37 പേരില്‍ 11 പേരെ ശിക്ഷിച്ചു. 26 പേരെയാണ് വെറുതെ വിട്ടത്.

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ടയർ ഊരിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടം പാലക്കാട്: ഓടിക്കൊണ്ടിരിക്കെ കാറിൻ്റെ ടയർ...

25.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം തുടങ്ങി; ലഭിക്കുക 3200 രൂപ കോട്ടയത്ത്...

മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി; പിണ്ഡബലിയിട്ടു; സന്യാസം സ്വീകരിച്ച് ബോളിവുഡ് നടി മമത കുൽക്കർണി

പ്രയാഗ്‍രാജ്: പ്രശസ്ത ബോളിവുഡ് നടി മമത കുൽക്കർണി സന്യാസം സ്വീകരിച്ചു. മഹാകുംഭമേളയിൽ...

ഈ ലക്ഷണങ്ങൾ ഉണ്ടോ? സൂക്ഷിക്കണം… കിഡ്നി പണിമുടക്കിയതാവാം; കാരണം ഇതാണ്

തിരക്കേറിയ ജീവിതത്തിനിടയിൽ രോഗങ്ങളും മനുഷ്യരെ വിടാതെ പിന്തുടരുകയാണ്. ദിനംപ്രതി വർധിച്ചു വരുന്ന...

മദ്യപാനത്തിനിടെ തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ കുത്തേറ്റയാള്‍ മരിച്ചു....
spot_img

Related Articles

Popular Categories

spot_imgspot_img