‘പ്രൈവറ്റ്’ നെ കുറിച്ച് മീനാക്ഷി പറയുന്നു

‘പ്രൈവറ്റ്’ നെ കുറിച്ച് മീനാക്ഷി പറയുന്നു

ഇന്ദ്രന്‍സ്, മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘പ്രൈവറ്റ്’. ‘ലെറ്റ്‌സ് ഗോ ഫോര്‍ എ വാക്ക്’ എന്ന ടാഗ്ലൈനില്‍ അവതരിപ്പിക്കുന്ന ചിത്രം ആഗസ്റ്റ് ഒന്നിന് ആണ് തീയറ്ററുളികളിൽ എത്തുന്നത്.

ഇപ്പോഴിതാ റിലീസിന് മുൻപായി ‘പ്രൈവറ്റ്’ നെ കുറിച്ച് പറയുകയാണ് മീനാക്ഷി അനൂപ്. മീനാക്ഷിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

കുറച്ച് നാളുകൾക്ക് മുൻപ് ദീപക് എന്നൊരാൾ ഒരു കഥ പറയാനെത്തി… തൻ്റെ കഥ സൂപ്പറാണ് അടിപൊളിയാണ് എന്നൊന്നും സ്വയം അവകാശവാദങ്ങളൊന്നും തന്നെയില്ല. തൻ്റെ കഥ തനിക്ക് ഓക്കേയാണ് നിങ്ങൾക്ക് ഓക്കേയാണോ എന്നൊന്ന് കേട്ടു നോക്കൂ…

ആൾ കഥ പറഞ്ഞു ഞാനും അച്ഛനും കൂടിയാണ് കഥ കേൾക്കുന്നത്. അതിശയങ്ങളൊന്നും തോന്നിയില്ല എങ്കിലും ഞങ്ങൾക്കും ഓക്കേ പ്രത്യേകിച്ച് ഒന്നും തന്നെ ഞങ്ങൾ പറയാത്തതു കൊണ്ട് ആൾ തന്നെ പറഞ്ഞു.

ഇതിൻ്റെ മേയ്ക്കിംഗിലാണ് കാര്യം അതെനിക്കറിയാം.. അതല്പം അതിശയോക്തിയായി തോന്നി പക്ഷെ മറ്റൊന്നുണ്ട്.. ആൾ ഓർഡിനറി ഉൾപ്പെടെയുള്ള മനോഹര ചിത്രങ്ങളുടെ സംവിധായകൻ്റെ (സുഗീത് ) ശിഷ്യനാണ്…

കൂടാതെ ഇതിൻ്റെ ക്യാമറ ചെയ്യുന്നത് ഓർഡിനറി, ശിക്കാരി ശംഭു ,കളങ്കാവൽ തുടങ്ങി ഏറെ ചിത്രങ്ങളുടെ ക്യാമറമാനുമാണ് ( ഫൈസൽ ).

നമ്മുടെ ചക്കര ഇന്ദ്രൻസ് അങ്കിളിൻ്റെ കൂടെയാണ് എൻ്റെ റോൾ… ഈ വിവരങ്ങൾ ഞങ്ങളെ സന്തോഷിപ്പിക്കുക തന്നെ ചെയ്തു.

ഒപ്പം ആൾ കുറച്ച് ക്ലാസ്സിക് വിദേശ സിനിമകളുടെ ഫ്രെയിമുകളും തൻ്റെ ഫോണിൽ കാണിച്ചു … വിദേശ ക്ലാസ്സിക് സിനികളുടെ ആരാധകനായ അച്ഛൻ ഇതോടെ ഡബിൾ ഒക്കെ.

സിനിമ ഷൂട്ടിംഗ് തുടങ്ങി തേനി പൊള്ളാച്ചി മൈസൂർ തുടങ്ങി പല സ്ഥലങ്ങളിലെ അതി മനോഹര ഗ്രാമങ്ങളിലൂടെയാണ് ഷൂട്ട്.. ഷൂട്ടിങ്ങിനിടെ പലപ്പോഴും പല പ്രാവശ്യം ടേക്കും റീടേക്കും ആകെ ചെറിയ പ്രശ്നങ്ങൾ ഉണ്ടായി.. മറ്റ് കോ ആക്ടേഴ്സിനും ഇങ്ങനെയൊക്കെ തന്നെ…

പലപ്പോഴും ദീപക് ചേട്ടൻ പറയും. ഇതല്ല മീനാക്ഷി നമുക്ക് വേണ്ടത്…. ചില സമയം വളരെ ഇറിറ്റേറ്റഡായി ഞാൻ ചോദിച്ചിട്ടുണ്ട് “ചേട്ടനെന്താണ് ഉദ്ദേശിക്കുന്നത് ”

ആൾ ഒന്നും മിണ്ടില്ല, കുറച്ച് കഴിഞ്ഞ് പിന്നേയും പറയും. “ഇതല്ല മീനാക്ഷി നമുക്ക് വേണ്ടത് …”വല്ല വിധേനയും ഷൂട്ട് കഴിഞ്ഞു..

14 തവണ നാഗാര്‍ജുനയില്‍ നിന്ന് അടി വാങ്ങേണ്ടി വന്നു

എന്നാൽ കുറച്ച് നാൾ അനക്കമൊന്നുമില്ല… ഈയിടെ ഒരു ദിവസം ഞങ്ങളെ വിളിച്ചു പറഞ്ഞു … നമ്മുടെ സിനിമ റെഡിയായി ഒന്നു കണ്ടു നോക്കൂ. ഒരു സ്റ്റുഡിയോയിൽ പ്രിവ്യൂ..

സിനിമ തുടങ്ങി ആദ്യത്തെ 20 മിനിട്ടിനുള്ളിൽ തന്നെ തോന്നിപ്പോയി ഈ കാണുന്നത് ഒരു മനോഹരമായ ഫ്രയിമുകളുള്ള അതി മനോഹരമായ ഒരു വിദേശ ചിത്രമാണോ എന്ന്.

ഒരു മിനിട്ടുപോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാനാവുന്നില്ല. പശ്ചാത്തല സംഗീതമൊക്കെ നമ്മളെ അതിശയപ്പെടുത്തുകയാണ്…

ഒരു പുതിയ സംവിധായകൻ ഇതൊക്കെ എങ്ങനെ സാധിച്ചു എന്ന് അത്ഭുതം തോന്നി… സിനിമ കഴിഞ്ഞിട്ടും ആരും സീറ്റിൽ നിന്ന് എഴുന്നേൽക്കുന്നില്ല..

കഥ പറയാൻ വന്ന സമയത്ത് ദീപക് ഡിയോൺ എന്ന ഡയറക്ടർ ഞങ്ങളോട് പറഞ്ഞിരുന്നു… ‘മാസ് ‘ ഇല്ലാത്തവരെ വെച്ചൊരു ‘മാസ്സ്’ പടം അതാണ് എൻ്റെ മനസ്സിൽ.

നിസ്സംശയം ദീപക്കേട്ടൻ .. നിങ്ങൾ മാസ്സാണ്, സിനിമ അറിയുന്നവനാണ് … ഒരു വെളളിയാഴ്ച നിങ്ങൾ ആരെന്ന് വെളിപ്പെടും….

അതി മനോഹരമായ ഈ ട്രയിലർ ഞാൻ പറഞ്ഞതിനെ ശരിവെയ്ക്കും ഉറപ്പ് …. പ്രിയമുള്ളവരെ നിങ്ങളും ഈ ചിത്രം കാണണം… മറ്റൊരു മീനാക്ഷിയെ നിങ്ങൾക്കവിടെ കാണാം. ബാലൻ മാരാരും, അഷിത ബീഗവും നിങ്ങൾക്കും പ്രിയപ്പെട്ടവരാകും.. നിശ്ചയം.

എന്തായാലും ഇങ്ങനെ ഒരു സിനിമയും. അനുഭവവും എനിക്കൊരു പുതുമയായിരുന്നു ഈ സിനിമ കണ്ടിറങ്ങുമ്പോൾ നിങ്ങൾക്കും അതങ്ങിനെ തന്നെയായിരിക്കും

ഉറപ്പ് ..it’s a ‘PRIVATE’ promise….ഹൃദയപൂർവ്വം മീനാക്ഷി.

Summary: ‘Private’ is an upcoming Malayalam movie written and directed by debutant Deepak Deon, featuring Indrans, Meenakshi Anoop, and Annu Antony in lead roles. With the tagline “Let’s Go for a Walk”, the film is set to hit theatres on August 1.

spot_imgspot_img
spot_imgspot_img

Latest news

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം ന്യൂഡൽഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ...

Other news

Related Articles

Popular Categories

spot_imgspot_img