web analytics

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പരിഷ്കരിക്കും; കരട് വിജ്ഞാപനം ഒരു മാസത്തിനകം

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പരിഷ്കരിക്കും; കരട് വിജ്ഞാപനം ഒരു മാസത്തിനകം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പരിഷ്കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഒരു മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് തൊഴിൽമന്ത്രി വി. ശിവൻകുട്ടി.

ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം മന്ത്രി തൊഴിൽ വകുപ്പ് സെക്രട്ടറിക്ക് നൽകി. സംസ്ഥാനത്തെ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളിലും ഇപ്പോഴും 2013ലെ വിജ്ഞാപനപ്രകാരം തന്നെയാണ് ജീവനക്കാർക്ക് വേതനം നൽകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനത്തിൽ ഏകദേശം 60 ശതമാനം വർധനവാണ് തൊഴിൽ വകുപ്പിന്റെ ശുപാർശ. ഈ വർധനവ് ആശുപത്രികൾക്ക് അമിതമായ സാമ്പത്തിക ബാധ്യത സൃഷ്ടിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്വകാര്യ ആശുപത്രി വ്യവസായബന്ധ സമിതിയുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മിനിമം വേതന കമ്മിറ്റി നടത്തിയ ചർച്ചകളിൽ മാനേജ്മെന്റ് പ്രതിനിധികൾ സഹകരിക്കാത്ത സാഹചര്യത്തിലാണ് 1948ലെ മിനിമം വേതന നിയമപ്രകാരം സർക്കാർ നേരിട്ട് വിജ്ഞാപനം ഇറക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

വേതന പരിഷ്കരണത്തിനായി 2023 ഒക്ടോബറിൽ രൂപീകരിച്ച കമ്മിറ്റി 14 ജില്ലകളിലായി തെളിവെടുപ്പുകൾ നടത്തിയെങ്കിലും മാനേജ്മെന്റുകളുടെ പ്രതികൂല സമീപനം മൂലം സമവായത്തിലെത്താൻ സാധിച്ചിരുന്നില്ല.

യോഗത്തിൽ അഡിഷണൽ ലേബർ കമ്മിഷണർ കെ. എം. സുനിൽ, സ്വകാര്യ ആശുപത്രി മിനിമം വേതന കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

English Summary

The Kerala government will issue a draft notification within one month to revise the minimum wages of private hospital employees, Labour Minister V. Sivankutty announced. The proposal suggests a 60% wage hike, noting that most hospitals still follow the 2013 wage notification. As management representatives failed to cooperate during discussions, the government has decided to directly issue the notification under the Minimum Wages Act, 1948.

private-hospital-staff-minimum-wage-revision-kerala

Kerala, Private Hospitals, Minimum Wage, Labour Department, V Sivankutty, Hospital Employees, Wage Revision, Government Notification

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

റോഡിലൂടെ പായുന്ന കൊട്ടാരം; രവി പിള്ള സ്വന്തമാക്കിയ 30 കോടിയുടെ കാറിൻ്റെ പ്രത്യേകതകൾ

റോഡിലൂടെ പായുന്ന കൊട്ടാരം; രവി പിള്ള സ്വന്തമാക്കിയ 30 കോടിയുടെ കാറിൻ്റെ...

വാട്സാപ്പിൽ വരുന്ന ആ ക്ഷണക്കത്ത് തുറക്കും മുൻപ് ഒന്നറിഞ്ഞിരിക്കുക, ജീവിതം മാറ്റിമറിക്കാൻ കരുത്തുള്ള ഒരു അതിഥിയാവാം അതിനുള്ളിൽ !

വാട്സാപ്പിൽ വരുന്ന ആ ക്ഷണക്കത്ത് തുറക്കും മുൻപ് സൂക്ഷിക്കുക സൈബർ കുറ്റകൃത്യങ്ങളിൽ ഏറ്റവും...

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ; സാമ്പത്തിക ബാധ്യതയെന്നു സൂചന

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ; സാമ്പത്തിക ബാധ്യതയെന്നു...

എലിശല്യം തീർക്കാൻ പൂച്ച പോരേ എന്ന് ജസ്റ്റിസ്! നായ്ക്കൾക്ക് കൗൺസിലിംഗ് വേണോ എന്നും പരിഹാസം; തെരുവുനായ കേസിൽ സുപ്രീംകോടതി ആഞ്ഞടിക്കുന്നു

ന്യൂഡല്‍ഹി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രാജ്യം വിറയ്ക്കുമ്പോഴും നായ്ക്കളെ ന്യായീകരിക്കുന്ന മൃഗസ്‌നേഹികൾക്ക് സുപ്രീംകോടതിയുടെ...

Related Articles

Popular Categories

spot_imgspot_img