web analytics

ചികിത്സയിലിരിക്കെ ഒന്നാം ക്ലാസുകാരന്‍ മരിച്ച സംഭവം; സ്വകാര്യ ആശുപത്രി 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ചികിത്സയിലിരിക്കെ ഒന്നാം ക്ലാസുകാരന്‍ മരിച്ച സംഭവം; സ്വകാര്യ ആശുപത്രി 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ഒന്നാം ക്ലാസുകാരന്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രി 10 ലക്ഷം രൂപ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടു ബാലാവകാശ കമ്മീഷന്‍.

റാന്നി മാര്‍ത്തോമ ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍ക്കും എതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

2024 ഫെബ്രുവരിയിലാണ് പത്തനംതിട്ട റാന്നിയില്‍ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥി ആരോണ്‍ വി വര്‍ഗീസ് മരിച്ചത്. വലതുകൈക്ക് ഒടിവുമായി എത്തിയ വിദ്യാര്‍ത്ഥിക്ക് ശരിയായി പരിശോധിക്കാതെ അനസ്‌തേഷ്യ നല്‍കിയതാണ് മരണകാരണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ചികിത്സിച്ച ഡോക്ടറുടെ യോഗ്യതയിലും കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അട്ടിമറി നടത്തിയതായും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫേസ്ബുക്കിൽ കവിത എഴുതിയതാണ്…വിവാദ പോസ്റ്റിൽ വിനായകനെതിരെ കേസെടുക്കാൻ വകുപ്പില്ല; വിട്ടയച്ച് പോലീസ്

കൊച്ചി: വിവാദപരമായ ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിൽ നടൻ വിനായകനെതിരെ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയച്ചു.

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചപ്പോൾ വിനായകൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് പരാതിക്ക് അടിസ്ഥാനമായത്. “ഞാൻ ഫേസ്ബുക്കിൽ കവിത എഴുതിയതാണ്” എന്ന് ചോദ്യം ചെയ്യലിന് ശേഷം വിനായകൻ പ്രതികരിച്ചു.

വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പുകളില്ലെന്ന് കണ്ടെത്തിയതിനാലാണ് പോലീസ് ഇദ്ദേഹത്തെ വിട്ടയച്ചത്.

പോലീസ് വിനായകനെ വിളിച്ചുവരുത്തി വിശദമായ ചോദ്യം ചെയ്യലുകൾ നടത്തി. “ഞാൻ ഫേസ്ബുക്കിൽ കവിത എഴുതിയതാണ്,” എന്ന് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

അദ്ദേഹത്തിനെതിരെ കേസെടുക്കാനുള്ള വകുപ്പുകളൊന്നുമില്ലെന്ന് കണ്ടെത്തിയതിനാൽ തന്നെ വിട്ടയച്ചതാണെന്ന് പോലീസ് പറഞ്ഞു.

അതേസമയം, വിനായകന്റെ പ്രസ്താവനകളും സോഷ്യൽ മീഡിയ പോസ്റ്റുകളും തുടർച്ചയായി വിവാദമാകുന്ന സാഹചര്യത്തിൽ, കോൺഗ്രസ് നേതാക്കൾ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി.

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, “ഫേസ്ബുക്കിലൂടെ നിരന്തരമായി അധിക്ഷേപകരമായ പോസ്റ്റുകളിടുന്ന വിനായകൻ ഒരു പൊതുശല്യമാണെന്നും, ലഹരിയുടെ സ്വാധീനത്തിലാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നും, സർക്കാർ അദ്ദേഹത്തെ ചികിത്സിക്കണമെന്നും” ആവശ്യപ്പെട്ടു.

“എല്ലാ കലാകാരന്മാർക്കും വിനായകൻ അപമാനമാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെ അടൂർ ഗോപാലകൃഷ്ണൻ, ഗായകൻ കെ.ജെ. യേശുദാസ് എന്നിവർക്കെതിരെയും വിനായകൻ അശ്ലീലവും വിമർശനാത്മകവുമായ പോസ്റ്റുകൾ ഇട്ടിരുന്നു.

പിന്നീട് ക്ഷമ ചോദിച്ചെങ്കിലും, പിന്നാലെ ഒരു മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ചുകൊണ്ട് വീണ്ടും പോസ്റ്റിട്ടത് വലിയ വിവാദങ്ങൾക്ക് വഴിവച്ചു.

വിനായകാ ഇത് വെറുമൊരു സോറിയിൽ തീരില്ലാ…..ഈ വിനാശകനെതിരെ കേസ് എടുക്കണമെന്ന് സമം

കൊച്ചി ∙ നടൻ വിനായകൻ ​ഗായകൻ യേശുദാസിനെ അധിക്ഷേപിച്ച സംഭവത്തിൽ പ്രതിഷേധമറിയിച്ച് മലയാളം പിന്നണിഗായകരുടെ സംഘടനയായ സമം. പ്രമുഖ പിന്നണിഗായകനും സംഗീതലോകത്തിലെ ഇതിഹാസവുമായ കെ. ജെ. യേശുദാസിനെതിരെ നടൻ വിനായകൻ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ മലയാളം പിന്നണിഗായകരുടെ സംഘടനയായ സമം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഫേസ്ബുക്കിൽ നൽകിയ പ്രസ്താവനയിൽ , യേശുദാസിനെതിരെ ഉപയോഗിച്ച അസഭ്യവും അപമാനകരവുമായ ഭാഷ മലയാളി സമൂഹത്തിന് തന്നെ അപമാനകരമാണെന്നും, ഇത് തികച്ചും അപലപനീയമാണെന്നും. ദാസേട്ടനോടും പൊതുസമൂഹത്തോടും വ്യക്തിപരമായി പേരെടുത്തു പറഞ്ഞ് വിനായകൻ ക്ഷമാപണം നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.

ബഹിഷ്കരണ മുന്നറിയിപ്പ്

വിനായകൻ ക്ഷമാപണം നടത്താതിരിക്കുകയാണെങ്കിൽ, അദ്ദേഹം അഭിനയിക്കുന്ന സിനിമകളും പങ്കെടുക്കുന്ന പൊതുപരിപാടികളും കാണുന്നതിൽ നിന്ന് സഹൃദയർ വിട്ടുനിൽക്കുമെന്ന മുന്നറിയിപ്പും സമം പ്രസ്താവനയിൽ നൽകി.

സംഘടന ചൂണ്ടിക്കാട്ടിയത്, യേശുദാസ് കേരളത്തിന്റെ മാത്രം അഭിമാനമല്ല, ഇന്ത്യൻ സംഗീതലോകത്തിന്റെ വലിയൊരു പാരമ്പര്യത്തിന്റെ പ്രതീകമാണെന്നും, ഇത്തരത്തിലുള്ള വ്യക്തിപരമായ ആക്രമണം കലയുടെ ഗൗരവത്തെയും സംസ്‌കാരത്തിന്റെ മഹത്വത്തെയും ബാധിക്കുന്നതാണെന്നും

സമം പങ്കുവച്ച പോസ്റ്റിൻറെ പൂർണരൂപം: വിനാശകന് മാപ്പില്ല!

ഇൻഡ്യൻ സിനിമാസംഗീതത്തിലെ ഏറ്റവും മുതിർന്ന ഗായകനും കേരളത്തിന്റെ അഭിമാനവും സമം ചെയർമാനുമായ സംഗീതജ്ഞൻ പത്മവിഭൂഷൺ ഡോ. കെ.ജെ. യേശുദാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് ചലച്ചിത്ര നടൻ വിനായകൻ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അസഭ്യവർഷം മലയാളി സമൂഹത്തിന് അപമാനകരവും തികച്ചും അപലപനീയവുമാണ്.

വിനായകൻ എന്ന വ്യക്തി കഴിഞ്ഞ ഏതാനും വർഷങ്ങളായി സമൂഹമാധ്യമങ്ങളിലൂടെയും നിത്യജീവിതത്തിലും കാട്ടിക്കൂട്ടുന്ന നിയമവിരുദ്ധപ്രവൃത്തികൾ നാം കണ്ടതാണ്. ഇവയിലൂടെ അപമാനിക്കപ്പെടുന്നത് അഭിവന്ദ്യരായ മുതിർന്ന വ്യക്തിത്വങ്ങളും കേരളീയ സമൂഹവുമാണ്.

കഴിഞ്ഞ അഞ്ചു വർഷത്തിലേറെക്കാലമായി അമേരിക്കയിൽ ഇളയപുത്രന്റെയും കുടുംബത്തിന്റെയുമൊപ്പം ജീവിച്ച് നിത്യേന സംഗീതതപസ്യ തുടരുകയും കേരളത്തിലെ ആനുകാലികസംഭവങ്ങളിലൊന്നും ഇടപെടാതിരിക്കുകയും ചെയ്തു വരുന്ന ഗന്ധർവ്വഗായകൻ തനിക്കെതിരെ സമകാലികവിഷയങ്ങളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ വന്ന അപവാദങ്ങൾക്കെതിരെ പ്രതികരിച്ചിട്ടില്ല.

“ശ്രീ വിനായകം നമാമ്യഹം” എന്നു പാടിയ കണ്ഠത്തിൽ നിന്ന് മറിച്ച് ഒരു പ്രതിഷേധവും പ്രതീക്ഷിക്കേണ്ടതുമില്ല. മലയാളത്തിലെ എല്ലാ പിന്നണിഗായകരും അംഗങ്ങളായ സംഘടനയുടെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിനു നേരെയുണ്ടായ പരാമർശങ്ങൾ – ഞങ്ങളോരോരുത്തരുടെയും മാനനഷ്ടം കൂടിയാകുന്നു.

മുമ്പൊരിക്കൽ സൈബർ അക്രമങ്ങൾ അതിരു കടന്നപ്പോൾ സമം സൈബർ സെല്ലിൽ പരാതിയും പത്രങ്ങളിൽ പ്രതിഷേധക്കുറിപ്പും കൊടുത്തിരുന്നു. സമാരാധ്യനായ ഞങ്ങളുടെ ചെയർമാൻ ഇത്തവണയും പ്രതികരിക്കാതിരിക്കുകയും ഒരു യോഗിയുടെ മനസ്സോടെ തികഞ്ഞ നിസ്സംഗത പാലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമവും, അദ്ദേഹത്തിന്റെ യും കുടുംബാംഗങ്ങളുടെയും താൽപര്യം മാനിച്ച് അതിനെതിരെ പ്രതികരിക്കാതിരുന്നത്.

അതേസമയം, ഈ വിനാശകനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്കും സാംസ്കാരിക-സിനിമ വകുപ്പ് മന്ത്രിക്കും, നടപടി ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും AMMA സംഘടനക്കും പരാതി നൽകിയിട്ടുണ്ട്.



spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ജയിൽ ഉദ്യോഗസ്ഥന് പരുക്ക്

ജയിൽ ഉദ്യോഗസ്ഥന് പരുക്ക് തൃശൂർ: അതീവ സുരക്ഷാ ജയിലിൽ പ്രതിഷേധം ശക്തമാക്കി രണ്ടുതടവുകാർ...

ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തു; അകൗണ്ടിൽ കിടന്ന 9.90 ലക്ഷം രൂപ കാലി

ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തു; അകൗണ്ടിൽ കിടന്ന 9.90 ലക്ഷം രൂപ...

മാസവരുമാനം 5,000 രൂപ വരെ; എട്ടാം വയസിൽ സ്വന്തം ബിസിനസ്

മാസവരുമാനം 5,000 രൂപ വരെ; എട്ടാം വയസിൽ സ്വന്തം ബിസിനസ് ആലപ്പുഴ: എട്ടാം...

എക്‌സിറ്റ് പോളുകളുടെ ആവേശത്തിൽ എൻഡിഎ; 500 കിലോ ലഡ്ഡുവും ലക്ഷങ്ങൾ രസഗുള്ളയും ഒരുങ്ങി

എക്‌സിറ്റ് പോളുകളുടെ ആവേശത്തിൽ എൻഡിഎ; 500 കിലോ ലഡ്ഡുവും ലക്ഷങ്ങൾ രസഗുള്ളയും...

ട്രെയിൻ യാത്രയ്ക്കിടെ 19-കാരിയെ തള്ളിയ കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങും; പ്രധാന സാക്ഷികളിലൊരാൾ ഇപ്പോഴും കാണാനില്ല

ട്രെയിൻ യാത്രയ്ക്കിടെ 19-കാരിയെ തള്ളിയ കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങും; പ്രധാന...

ഇന്ത്യക്കായി അപ്പാച്ചെ ഹെലികോപ്റ്ററുകൾ കൊണ്ടുവന്ന ചരക്കുവിമാനത്തിന് വ്യോമപാത നിഷേധിച്ച് തുർക്കി

ഇന്ത്യക്കായി അപ്പാച്ചെ ഹെലികോപ്റ്ററുകൾ കൊണ്ടുവന്ന ചരക്കുവിമാനത്തിന് വ്യോമപാത നിഷേധിച്ച് തുർക്കി ഇന്ത്യക്കായി അപ്പാച്ചെ...

Related Articles

Popular Categories

spot_imgspot_img