കോഴിക്കോട്: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. കോഴിക്കോട് അത്തോളി കോളിയോട് താഴത്ത് വെച്ചാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ( private buses collide; Many people were injured)
കുറ്റ്യാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സും, കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് വരികയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. 37 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. ഇതിൽ ഡ്രൈവർമാരടക്കം നാലു പേരുടെ നില ഗുരുതരമാണ്.
ഇരു ബസുകളിലെയും യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ബസിന്റെ അമിത വേഗമാണോ അപകടത്തിന് കാരണമെന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.