മനുഷ്യ ജീവിന് പുല്ലുവില കൽപിച്ച് കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും സ്ഥിരമായി ഒരേ റൂട്ടിൽ നടത്തുന്ന മത്സര ഓട്ടത്തിൽ പ്രതിഷേധം കനക്കുന്നു.
കമ്പംമെട്ടിൽ നിന്നും ചങ്ങനാശേരിയ്ക്ക് പോകുന്ന പ്രൈവറ്റ് ബസും നെടുംകണ്ടം പൊന്നാമലയിൽ നിന്നും ചങ്ങനാശേരിയ്ക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചർ ബസും തമ്മിലാണ് സ്ഥിരമായി മത്സര ഓട്ടം. Private buses and K.S. have been competing on the Idukki-Changanassery route at the same time. and the RTC
വർഷങ്ങളായി തുടരുന്ന മത്സര ഓട്ടവും ഗതാഗത ലംഘവനവും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. 11.15-ഓടെ ഒന്നിച്ച് മുണ്ടക്കയത്തു നിന്നും ചങ്ങനാശേരിയിലേക്ക് പുറപ്പെടുന്ന ബസുകൾ ഒന്നര മണിക്കൂറിലധികമാണ് മത്സരിച്ചോടുന്നത്.
കൊടുംവളവുകളിലടക്കം ഓവർടേക്ക് ചെയ്യുക. സ്‌റ്റോപ്പിൽ നിർത്തുന്ന ബസിനെ അപകടകരമായ രീതിയിൽ മറികടക്കുക. മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത വിധം മാർഗതടസം സൃഷ്ടിക്കുക തുടങ്ങിയവ പതിവാണ്.
ഒരു ബസ് സ്റ്റോപ്പിൽ നിർത്തിയാൽ പിന്നാലെ വരുന്ന ബസ് നിർത്തിയിട്ട ബസിന് മറികടന്ന് സ്‌റ്റോപ്പിൽ നിന്നും അകലെ യാത്രക്കാരെ ഇറക്കുക തുടങ്ങിയതാണ് പതിവ്. ആദ്യമെത്തുന്ന ബസ് കറുകച്ചാൽ ബസ്റ്റാൻഡിൽ കയറിയാൽ പിന്നാലെ വരുന്ന ബസ് സ്റ്റാൻഡിൽ കയറാതെ യാത്രക്കാരെ റോഡിലിറക്കും.
വർഷങ്ങളായി ഇങ്ങനെയാണ് ഇവരുടെ സർവീസ്. ബസുകളുടെ സമയം ക്രമീകരിക്കാൻ ഗതാഗത വകുപ്പ് നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ്.