കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് ടെർമിനലിൽ ബസ് കാത്തിരുന്ന യുവാവിൻ്റെ മുകളിലേക്ക് സ്വകാര്യ ബസ് പാഞ്ഞു കയറി. കുമളി സ്വദേശി വിഷ്ണു വിനാണ് പരിക്കേറ്റത്. പിന്നോട്ടെടുക്കേണ്ട ബസിൻ്റെ ഗിയർ മാറി വീണ് മുന്നോട്ട് പോയതാണ് അപകടത്തിന് കാരണം .
WATCH VIDEO HERE:
https://www.instagram.com/reel/DDEOf60TycQ/?igsh=Nzd5azVoa3FkaXc5
കട്ടപ്പന – നെടുങ്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. വിഷ്ണുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Private bus runs over young man waiting for bus: Video