പാലക്കാട്: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് അപകടം. ബസിലുണ്ടായിരുന്ന യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് കോങ്ങാടിയിൽ വൈകിട്ട് ഏഴുമണിയോടെയാണ് അപകടം നടന്നത്. (Private bus overturned in palakkad; many passengers injured)
പാലക്കാട് നിന്ന് ചെര്‍പ്പുളശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മാറിഞ്ഞത്. ഓടിക്കൊണ്ടിരിക്കെ കോങ്ങാടി പാറശ്ശേരിക്കടുത്ത് വെച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിടിച്ച് റോഡിന് സമീപത്തെ വൈദ്യുതി പോസ്റ്റ് ഉള്‍പ്പെടെ തകർന്നിട്ടുണ്ട്.
പത്തു പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് വിവരം. ഇതിൽ എട്ടുപേരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും രണ്ടു പേരെ ജില്ലാ ആശുപത്രിയിലും ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ശബരിമല, മണ്ഡലകാല മഹോത്സവം: പഴുതടച്ച മുന്നൊരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്